റിയാദ് പ്രവിശ്യയിൽ ഷെല്ലാക്രമണം; ഇന്ത്യക്കാരനടക്കം രണ്ടു പേർ കൊല്ലപ്പെട്ടു
റിയാദ്: റിയാദ് പ്രവിശ്യയിലെ അൽഖർജിൽ മെയിൻറനൻസ് ആന്റ് ക്ലീനിംഗ് കമ്പനിക്കു കീഴിലെ പാർപ്പിട സ്ഥലത്തുണ്ടായ ഷെല്ലാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിവിൽ ഡിഫൻസ് അറിയിച്ചു.
ഇന്ത്യക്കാരനും ബംഗ്ലാദേശുകാരനുമാണ് മരിച്ചത്. പരിക്കേറ്റവരെല്ലാവരും ബംഗ്ലാദേശുകാരാണ്. കൂടാതെ ഭൗതിക നാശനഷ്ടങ്ങളും ഉണ്ടായി.


