തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; സംസ്ഥാനത്ത് മാർച്ച് ഒന്നുവരെ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മാർച്ച് ഒന്നുവരെ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ് പുറത്തുവിട്ടത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഴമുന്നറിയിപ്പ് നൽകിയിട്ടുള്ളത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട് എന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.

Share
error: Content is protected !!