സൗദി സ്ഥാപക ദിനം; ഞായറാഴ്ച ഔദ്യോഗിക അവധി
ജിദ്ദ: സൗദി അറേബ്യയുടെ സ്ഥാപക ദിനം പ്രമാണിച്ച് അടുത്ത ഞായറാഴ്ച (2026 ഫെബ്രുവരി 22) ഔദ്യോഗിക അവധിയായിരിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
എല്ലാ വർഷവും ഫെബ്രുവരി 22 ന് വരുന്ന രാജ്യത്തിൻ്റെ സ്ഥാപക വാർഷികത്തിൻ്റെ സ്മരണക്കായി, പൊതു, സ്വകാര്യ, നോൺ-പ്രോഫിറ്റ് മേഖലകൾക്ക് അവധി ബാധകമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.


