പതിനാലുകാരിക്ക് ക്രൂരപീഡനം; പിതാവും അടുത്ത ബന്ധുക്കളും അറസ്റ്റിൽ
പുന്നപ്ര: ആലപ്പുഴ പുന്നപ്രയിൽ പിതാവും രണ്ട് ബന്ധുക്കളും ചേർന്ന് പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. ബന്ധുവിനോട് കുട്ടി ദുരനുഭവം തുറന്നുപറഞ്ഞതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്.
പിതാവും പിതാവിന്റെ സഹോദരീ ഭർത്താവും പിതാവിന്റെ സഹോദരിയുടെ മകനും മറ്റൊരു ബന്ധവും പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി. രണ്ടു വർഷമായി കുട്ടി ലൈംഗിക പീഡനത്തിന് ഇരയാവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.


