പ്രണയദിനത്തിൽ അൽപ്പം പഞ്ചസാരയാവാം; ഓഫറുമായി സപ്ലൈകോ

തിരുവനന്തപുരം: വാലൻ്റൈൻസ് ഡേയ്ക്ക് ഓഫറുമായി സപ്ലൈകോ. ഫെബ്രുവരി 14 ന് സപ്ലൈകോയില്‍ നിന്നും 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാം. ഫെബ്രുവരി 14 ന് ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡി ഇതര ഉൽപ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കും.

നിലവില്‍ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണി വില. 500 രൂപയ്ക്ക് മുകളില്‍ സബ്‌സിഡി ഇതര ഉൽപ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 14 രൂപയ്ക്ക് അരക്കിലോ പഞ്ചസാരയും ലഭിക്കും. സപ്ലൈകോയുടെ ഓഫര്‍ ഫെബ്രുവരി 28 വരെയുണ്ട്.

Share
error: Content is protected !!