പ്രഷര്‍ വാഷറില്‍ നിന്ന് ഷോക്കേറ്റു വിദ്യാര്‍ഥി മരിച്ചു

കോഴിക്കോട്: ശുചീകരണ ഉപകരണത്തില്‍ നിന്ന് ഷോക്കേറ്റ് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. കാക്കൂര്‍ പാവണ്ടൂര്‍ മഞ്ചപ്പാറക്കല്‍ അഭിജിത്ത് (17) ആണ് പ്രഷര്‍ വാഷറില്‍ നിന്ന് ഷോക്കേറ്റു മരിച്ചത്.

മഞ്ചപ്പാറക്കല്‍ ചാത്തുവിന്റെയും ഷിജിയുടെയും മകനായ അഭിജിത്ത് പാവണ്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്.

Share
error: Content is protected !!