ബഹിരാകാശ പര്യവേക്ഷണ കമ്പനിയായ സ്പേസ്എക്സ്യ യെ സ്പേസ്എക്സ് ഏറ്റെടുത്തു

വാഷിങ്ടൻ: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ പര്യവേക്ഷണ കമ്പനിയായ സ്പേസ്എക്സ്, മസ്കിന്റെ തന്നെ നിർമിതബുദ്ധി സ്റ്റാർട്ടപ്പായ എക്സ്എഐയെ ഏറ്റെടുത്തു. 25,000 കോടി ഡോളറിനാണ് (ഏകദേശം 22.56 ലക്ഷം കോടി രൂപ) ഏറ്റെടുത്തത്. ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ ഏറ്റെടുക്കലാണിത്. 2000 ൽ വോഡഫോൺ 20,300 കോടി ഡോളറിന് മാനസ്മാനെ ഏറ്റെടുത്തതായിരുന്നു ഇതുവരെയുള്ള റെക്കോർഡ്.

നിർമിതബുദ്ധി, ബഹിരാകാശ സ്വപ്നങ്ങളെ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരാനുള്ള മസ്കിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. ഇതോടെ സ്പേസ് എക്സിന്റെ മൂല്യം ഒരുലക്ഷം കോടി ഡോളറായി. സ്പേസ് എക്സിന്റെ പ്രാഥമിക ഓഹരി വിൽപന (ഐപിഒ) ഈ വർഷം ഉണ്ടാകുമെന്നാണു സൂചന.

ഗ്രോക്ക് ചാറ്റ്ബോട്ടിന്റെ നിർമാതാക്കളായ എക്സ്എഐയെ ഏറ്റെടുക്കുന്നതിലൂടെ സ്പേസ്എക്സിന്റെ ഡേറ്റ സെന്റർ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാകും. ഗൂഗിൾ, മെറ്റ, ഓപ്പൺഎഐ തുടങ്ങിയ വമ്പൻമാരുമായി എഐ രംഗത്തു മത്സരിക്കാൻ ഇതു മസ്കിനെ സഹായിക്കും.

Share
error: Content is protected !!