അപാര്‍ട് മെന്‍റില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍; സമഗ്രാന്വേഷണം വേണമെന്ന് ബന്ധുക്കള്‍

കോഴിക്കോട് കൈതപ്പൊയിലിലെ  അപാര്‍ട് മെന്‍റില്‍  യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. മരിച്ച കാക്കൂർ സ്വദേശിനി ഹസ്നക്കൊപ്പം താമസിച്ച യുവാവിനെ കൂടുതൽ ചോദ്യം ചെയ്യണമെന്നും ബന്ധുകൾ  പറഞ്ഞു.

എന്നാൽ ഹസ്നയുടേത് തൂങ്ങിമരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മറ്റു പരുക്കുകൾ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു

ഇന്നലെ രാവിലെയാണ് 34 വയസുകാരി ഹസ്നയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. വിവാഹ മോചിതയായ ഹസ്ന എട്ടു മാസമായി പുതുപ്പാടി സ്വദേശിയായ ആദിലിനൊപ്പമാണ് താമസം. ഇയാൾ ക്രിമിനൽ ആണെന്നും ഹസ്നയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും യുവതിയുടെ ബന്ധുകൾ ആരോപിച്ചു

മരിക്കുന്നതിന് തലേദിവസം ഹസ്ന അമ്മയെ വിളിച്ച് വീട്ടിലേക്ക് മടങ്ങാൻ താത്പര്യം അറിയിച്ചിരുന്നു. മരണത്തിൽ സമഗ്രാന്വേഷേണം വേണമെന്നാണ് ബന്ധുകളുടെ ആവശ്യം.

Share
error: Content is protected !!