കാറിൽ ഒളിപ്പിച്ച 100 കിലോ ലഹരിമരുന്ന് പിടികൂടി

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട. 100 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു. ഇറാനിൽനിന്ന് എത്തിയ കാറിന്റെ രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിൽ ശുവൈഖ് തുറമുഖത്തു നിന്നാണ് ഇവ കണ്ടെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് ഇറാൻ പൗരനെ അറസ്റ്റ് ചെയ്തു. തുടർ നിയമ നടപടികൾക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Share
error: Content is protected !!