40 കിലോ പശുവിറച്ചി പിടിച്ചെടുത്തു; ഗോവധക്കേസിൽ ഗുജറാത്തിൽ 3 പേർക്ക് ജീവപര്യന്തം

അമ്രേലി (ഗുജറാത്ത്): ഗോവധക്കേസിൽ 3 പേർക്ക് ജീവപര്യന്തം തടവും 18 ലക്ഷം രൂപ പിഴയും. കാസിം ഹാജി സോളങ്കി, സത്താർ ഇസ്മായിൽ സോളങ്കി, അക്രം ഹാജി സോളങ്കി എന്നിവർക്കാണ് സെഷൻസ് കോടതി ജഡ്ജി റിസ്വാന ബുഖാരി ശിക്ഷ വിധിച്ചത്.

ഗുജറാത്തിൽ ഇതാദ്യമായാണ് ഗോവധക്കേസിൽ ജീവപര്യന്തം വിധിക്കുന്നത്. ഗുജറാത്ത് മൃഗസംരക്ഷണ (ഭേദഗതി) നിയമത്തിലെ വിവിധവകുപ്പുകൾ പ്രകാരമാണു മൂവരും കുറ്റക്കാരെന്നു കണ്ടെത്തിയത്. 2023ൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് 40 കിലോഗ്രാം പശുവിറച്ചി പിടിച്ചെടുത്തത്.

‘ചരിത്രപരമായ വിധി’യെന്നാണ് ഗുജറാത്ത് സർക്കാർ ശിക്ഷയെ വിശേഷിപ്പിച്ചത്. സംസ്ഥാന സർക്കാർ ഗോസംരക്ഷണത്തിനു പ്രതിജ്ഞാബദ്ധമാണെന്ന് വക്താവ് ജിതു വാഘാനി പറഞ്ഞു.

Share
error: Content is protected !!