ടേക്ക് ഓഫിനിടെ വിമാനത്തിൻ്റെ ചക്രം ഊരിത്തെറിച്ചു; മുംബൈയില്‍ അടിയന്തര ലാന്‍ഡിങ് | VIDEO

മുംബൈ: ടേക്ക് ഓഫിനിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ചക്രം ഊരിത്തെറിച്ചു. വെള്ളിയാഴ്ച ഗുജറാത്തിലെ കണ്ഡ്‌ല വിമാനത്താവളത്തിലാണ് സംഭവം. മുംബൈയിലേക്ക് പോകാനായി ടേക്ക് ഓഫ് ചെയ്ത വിമാനത്തിന്റെ ചക്രമാണ് ഊരിത്തെറിച്ചത്.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഒരു യാത്രക്കാരന്‍ ചക്രം ഊരിത്തെറിച്ചതായി പറയുന്നത് വീഡിയോയില്‍ കാണാം. പിന്നാലെ വിമാനം അടിയന്തരമായി മുംബൈയില്‍ ലാന്‍ഡ് ചെയ്തു.
Share
error: Content is protected !!