ഇങ്ങനെയാണോ പരിപാടി നടത്തേണ്ടത് ? സദസില്‍ ആളില്ല; വിമര്‍ശിച്ച് മുഖ്യമന്ത്രി

പാലക്കാട് വ്യവസായ സ്മാര്‍ട്ട് സിറ്റി കോണ്‍ക്ലേവ് സദസില്‍ ആളില്ലാത്തതിന് മുഖ്യമന്ത്രിയുടെ വിമര്‍ശനം. പരിപാടിയുടെ ഗൗരവം ഉള്‍കൊണ്ടില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

കാണുമ്പോള്‍ കുറച്ചധികം പറയാനുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ല. ഇങ്ങനെയാണോ പരിപാടി നടത്തേണ്ടത് ? നാടിന്റെ വികസനം ജനങ്ങള്‍ അറിയാതിരിക്കാന്‍ മാധ്യമങ്ങള്‍  ശ്രമിക്കുന്നു. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ ഇകഴ്ത്തി കാട്ടുന്നു. വ്യവസായ മേഖയിലെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ ശേഷമായിരുന്നു മാധ്യമ വിമർശനം.

ഏത് സർക്കാർ ഭരിച്ചാലും ഇതെല്ലാം നടക്കുമെന്ന് ചിലർ പറയുന്നു. ഏത് സർക്കാർ ഭരിച്ചാലും ഇതൊന്നും നടക്കില്ല. അസാധ്യമെന്ന് വിചാരിച്ച പലതും ഈ സർക്കാർ നടപ്പിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് പുതുശ്ശേരിയിലാണ് കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറത്തിന്റെ നേതൃത്വത്തിൽ പരിപാടി നടത്തിയത്.

Share
error: Content is protected !!