‘ലഭിച്ചത് മറ്റൊരാളുടെ മൃതദേഹം, കുടുംബത്തിന്റെ വേദന വർധിപ്പിക്കുന്നു’: അഹമ്മദാബാദ് വിമാന അപകടത്തിൽ സഹോദരനെ നഷ്ടപ്പെട്ട യുവതി
ലണ്ടൻ: വിമാന അപകടത്തിൽ മരിച്ച സഹോദരന്റെ മൃതദേഹത്തിന് പകരം മറ്റൊരാളുടെ മൃതദേഹം ലഭിച്ചത് കുടുംബത്തിന്റെ വേദന വർധിപ്പിക്കുന്നുവെന്ന് സഹോദരനെ നഷ്ടപ്പെട്ട യുവതി. ജൂൺ 12ന് നടന്ന അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച ഫിയോംഗൽ ഗ്രീൻലോ-മീക്കിന്റെ സഹോദരി അർവെൻ ഗ്രീൻലോ ആണ് സഹോദരന്റെ മൃതദേഹം തെറ്റായി ലഭിച്ചതിൽ വേദന അറിയിച്ചത്. രാജ്യാന്തര മാധ്യമത്തിന് നൽകിയ ഒരു അഭിമുഖത്തിലാണ് ഇവർ ഇക്കാര്യം വെളിപ്പെടുത്തിയത്.
അഹമ്മദാബാദിൽ ജൂൺ 12ന് എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ തകർന്നുണ്ടായ വിമാന അപകടത്തിൽ ഒരു യാത്രക്കാരനൊഴിച്ച് 241 പേർക്ക് ജീവൻ നഷ്ടമായി. ഇതിൽ 53 ബ്രിട്ടിഷ് പൗരന്മാരാണ് ഉണ്ടായിരുന്നത്. ഇവരിൽ ഇന്ത്യയിൽ വിവാഹ വാർഷികം ആഘോഷിച്ച ശേഷം ബ്രിട്ടനിലേക്ക് മടങ്ങുകയായിരുന്ന ഫിയോംഗൽ ഗ്രീൻലോ-മീക്കും (39) ഭർത്താവ് ജാമിയും (45) ഉൾപ്പെടുന്നു.
അഹമ്മദാബാദിലെ സർക്കാർ സിവിൽ ഹോസ്പിറ്റലാണ് ഡിഎൻഎ സാംപിൾ ശേഖരണം നടത്തിയത്. തുടർന്ന് ഗ്രീൻലോ-മീക്കിന്റെ അമ്മ അമാൻഡ ഡൊണാഗെ തന്റെ മകന്റെ മൃതദേഹം തിരിച്ചറിയുന്നതിനായി ഇന്ത്യയിൽ എത്തുകയും ഡിഎൻഎ സാംപിൾ നൽകുകയും ചെയ്തു. എന്നാൽ ജൂലൈ 5 ന്, ലണ്ടനിൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ മകന്റെ അവശിഷ്ടങ്ങൾ അല്ല ഇതെന്ന് തെളിയുകയായിരുന്നു. ഇത് ഹൃദയഭേദകമാണെന്ന് ഗ്രീൻലോ-മീക്കിന്റെ അമ്മ അമാൻഡ പറഞ്ഞു.
‘തന്റെ സഹോദരന്റെ മൃതദേഹം തെറ്റായി അടയാളപ്പെടുത്തിയതിൽ തങ്ങൾ നീതി ലഭിക്കണം. അവശിഷ്ടങ്ങൾ ആരോ തെറ്റായി ലേബൽ ചെയ്തു – അത് ആഘാതം വർധിപ്പിച്ചു,’ അർവെൻ ഗ്രീൻലോ പറഞ്ഞു. എയർ ഇന്ത്യ വിമാനത്തിൽ കയറുന്നതിന് നിമിഷങ്ങൾക്ക് മുൻപ്, ഗ്രീൻലോ-മീക്കും ഭർത്താവ് ജാമിയും ഇവരുടെ സമൂഹമാധ്യമത്തിൽ ഒരു വിഡിയോ പങ്കുവച്ചിരുന്നു. ഇന്ത്യയിൽ ചെലവഴിച്ച നിമിഷത്ത ‘മാന്ത്രികമായ അനുഭവം’ എന്നാണ് ഇവർ വിഡിയോയിൽ വിശേഷിപ്പിച്ചത്.



Pingback: buying androxal purchase toronto
Pingback: ordering enclomiphene purchase from uk
Pingback: cheap rifaximin generic uk
Pingback: ordering xifaxan generic does it works
Pingback: discount staxyn cost on prescription
Pingback: buy cheap avodart us prices
Pingback: kamagra médecin consulter
Pingback: indian pharma dutasteride
Pingback: discount flexeril cyclobenzaprine buy uk no prescription
Pingback: cheap fildena generic cheap
Pingback: order gabapentin generic free shipping
Pingback: buying itraconazole australia purchase
Pingback: levné kamagra peněžní poukázkou