സ്നേഹത്തിന് പകരം പീഡനം; ഭർത്താവിന് വൃക്ക ദാനം ചെയ്ത യുവതി വിവാഹമോചനത്തിലേക്ക്
കുവൈത്ത് സിറ്റി: ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതിനെത്തുടർന്ന് വിവാഹമോചന ഹർജി നൽകി യുവതി. ഭർത്താവിന് വൃക്ക ദാനം ചെയ്ത യുവതിയാണ് വിവാഹമോചനത്തിനായി അപേക്ഷിച്ചിരിക്കുന്നത്.
.
‘മറ്റൊരാളെ വിവാഹം കഴിക്കുന്നത് വിവാഹമോചനത്തിനുള്ള ഏക കാരണമായി പരിഗണിക്കാനാവില്ല. എന്നാൽ, തന്റെ ജീവൻ നിലനിർത്താൻ വൃക്ക ദാനം ചെയ്ത ഭാര്യയെ ശാരീരികമായി ഉപദ്രവിച്ചത് അവർക്ക് മാനസിക വേദനയുണ്ടാക്കി’. ഈ ബന്ധം ഇനി മുന്നോട്ട് കൊണ്ടുപോകാൻ സാധ്യമല്ലെന്ന് പരാതിക്കാരിയുടെ അഭിഭാഷക ഹവാര അൽ ഹബീബ് വ്യക്തമാക്കി.
.
ശാരീരികവും മാനസികവുമായ പീഡനം ഏറ്റുവാങ്ങിയതിനാൽ നഷ്ടപരിഹാരം ആവശ്യപ്പെടും. കുട്ടികളെയും മുതിർന്നവരെയും ഉപദ്രവിക്കുന്നത് നിയമപ്രകാരം ഒരുപോലെ കുറ്റകരമാണ്. ഈ ദാമ്പത്യത്തിൽ ഒരാൾ മാത്രമാണ് വിശ്വസ്തത പുലർത്തിയത്. മറ്റേയാൾ ചതിക്കുകയും ആക്രമിക്കുകയും ചെയ്തു. ചില ദമ്പതികൾ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കാറുണ്ട്. പക്ഷേ, പങ്കാളികളിൽ ഒരാളെ അകാരണമായി ക്രൂരമായി ഉപദ്രവിച്ച ശേഷം ബന്ധം തുടരുക അസാധ്യമാണെന്നും ഹവാര അൽ ഹബീബ് കൂട്ടിച്ചേർത്തു.


