ഗോവിന്ദച്ചാമി, ചാർളി തോമസ്, കൃഷ്ണൻ, രാജ, രമേഷ്; ഓരോ നാട്ടിലും വിവിധ പേരുകൾ

തൃശ്ശൂർ: കേരള, തമിഴ്‌നാട് പോലീസ് രേഖകളിൽ ഗോവിന്ദച്ചാമി എന്ന കൊടുംകുറ്റവാളി അറിയപ്പെടുന്നത് ഒട്ടേറെ പേരുകളിൽ. ഗോവിന്ദച്ചാമി, ചാർളി തോമസ്, കൃഷ്ണൻ, രാജ, രമേഷ് തുടങ്ങിയ പേരുകളാണ് മുൻകേസുകളുടെ രജിസ്റ്ററുകളിലുള്ളത്. സേലം, പഴനി, ഈറോഡ്, കടലൂർ, തിരുവള്ളൂർ, താംബരം കോടതികളിൽനിന്നെല്ലാം ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങുകയാണ് പതിവ്.

സേലം കോടതിയിൽ വിചാരണ നടക്കവേ, ജാമ്യത്തിലിറങ്ങി കേരളത്തിലെത്തിയാണ് തീവണ്ടി യാത്രക്കാരിയായ പെൺകുട്ടിയെ ട്രെയിനിൽനിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തു പണംകവർന്ന് കൊലപ്പെടുത്തിയത്. ഏകബന്ധുവായി പോലീസ് രേഖകളിലുള്ളത് സഹോദരൻ സുബ്രഹ്‌മണിയാണ്. ഇയാളും സേലം ജയിലിൽ ശിക്ഷയനുഭവിച്ചിരുന്നു.

പിടിക്കപ്പെട്ടപ്പോൾ ഗോവിന്ദച്ചാമി നൽകിയത് വ്യാജ മേൽവിലാസമായിരുന്നു. ഗോവിന്ദച്ചാമിയുടെ രേഖാചിത്രം കാണിച്ച് സേലം പോലീസ് ‌വഴി നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരം പോലീസിന് ലഭിച്ചത്. സ്ഥിരം മോഷ്ടാവായി സേലം, ഈറോഡ് റെയിൽവേ സ്റ്റേഷനുകളിൽ ഇയാളുടെ പേരുണ്ട്. യഥാർഥ പേര് ​ഗോവിന്ദച്ചാമി എന്ന് തന്നെയാണെന്നാണ് റിപ്പോർട്ടുകൾ

Share
error: Content is protected !!