നാലുവയസുകാരിയുടെ സ്വകാര്യഭാഗത്ത് രക്തം; സ്കൂളില്‍ വച്ച് പീഡിപ്പിക്കപ്പെട്ടതായി സംശയം
നാലുവയസുകാരി സ്കൂളില്‍ വച്ച് പീഡിപ്പിക്കപ്പെട്ടതായി സംശയം. കര്‍ണാടകയിലെ ബിഡറില്‍ ജൂലൈ 23നാണ് സംഭവം നടന്നത്. ഉച്ചക്ക് രണ്ടരയോടെ കുട്ടിയെ അച്ഛനാണ് സ്കൂളില്‍ നിന്നും കൊണ്ടുവന്നത്. കുട്ടിയുടെ സ്വകാര്യഭാഗത്ത് നിന്നും രക്തം വരുന്നത് അമ്മയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.
കുട്ടി സ്വകാര്യആശുപത്രിയിലെ ഐസിയു വിഭാഗത്തില്‍ വിദഗ്ധ ചികില്‍സയിലാണിപ്പോള്‍. കുട്ടിയുടെ മൊഴിയെടുത്തിട്ടില്ല. പോക്സോ വകുപ്പുകള്‍ പ്രകാരം ബിഡറിലെ വനിതകള്‍ക്ക് വേണ്ടിയുള്ള പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ലൈംഗിക പീഡനത്തെ തുടര്‍ന്നാണോ കുട്ടിക്ക് രക്തസ്രാവം ഉണ്ടായതെന്ന് പരിശോധിക്കുന്നുണ്ട്.


