നിമിഷപ്രിയയുടെ മോചനശ്രമങ്ങളെ തടസ്സപ്പെടുത്താൻ ശ്രമം: യെമനിൽ മലയാളികൾ സമൂഹമാധ്യമങ്ങളിൽ ഇടപെട്ട് നടപടികൾ വഷളാക്കാൻ ശ്രമിക്കുന്നു, ഞെട്ടിക്കുന്ന വിവരങ്ങൾ
സനാ (യെമൻ): യെമനിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്താൻ കേരളത്തിൽ നിന്നുള്ള ചിലരുടെ ആസൂത്രിത ഇടപെടലുകൾ നടക്കുന്നതായി ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. നവാസ് ജാനെ എന്നയാളുടെ പേരിലാണ് യെമനിൽ സമൂഹമാധ്യമങ്ങളിൽ വ്യാപമകമായ പ്രചരണം നടക്കുന്നത്. അറബിയിലാണ് കമന്റുകൾ. ഇന്ത്യൻ ജയിലുകളിൽ കഴിയുന്നവരെ മോചിപ്പിച്ചതിന് ശേഷം മാത്രം നിമിഷപ്രിയയുടെ മോചനം മതിയെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
.
നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാനുള്ള തീവ്ര ശ്രമങ്ങളുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളും കാന്തപ്പുരം എ.പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ വിവിധ മത പണ്ഡിതരും സാമൂഹിക-സന്നദ്ധ സംഘടനകളും ഒരുമിച്ച് പ്രവർത്തിക്കുമ്പോളാണ്, സമൂഹ മാധ്യമങ്ങളിലൂടെ നിമിഷപ്രിയയുടെ മോചനത്തിനെതിരെ ചിലർ പ്രചാരണം നടത്തുന്നത്. ഇത് ദൗർഭാഗ്യകരവും ആശങ്കാജനകവുമാണെന്ന് ഈ വിഷയത്തിൽ പ്രതികരിച്ചവർ അഭിപ്രായപ്പെട്ടു. “തലാലിന് നീതി കിട്ടണം” എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രധാനമായും ഈ പ്രചാരണങ്ങൾ നടക്കുന്നത്. മാതൃഭൂമി ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
.
നിമിഷപ്രിയയുടെ വധവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദു മഹ്ദി ക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് യെമനിൽ ഗോത്രവിഭാഗങ്ങൾക്കിടയിലും മറ്റും പ്രതിഷേധങ്ങളും സോഷ്യൽ മീഡിയ ക്യാമ്പയിനുകളും സജീവമാണ്. ഈ സാഹചര്യത്തിലാണ്, അവർക്ക് ഇന്ധനം പകരുംവിധം നവാസ് ജാനെ എന്ന പേരിൽ കേരളത്തിൽ നിന്നുള്ള ചിലർ അറബിയിൽ കമന്റുകൾ ഇടുന്നതെന്നും, ഇത് നിമിഷപ്രിയയുടെ മോചനത്തിനെതിരെ പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
നവാസ് ജാനെ ഒരു തീവ്ര സലഫി ഗ്രൂപ്പിനെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണെന്നും, അദ്ദേഹം എല്ലാ കാര്യങ്ങളെയും മതാത്മകമായി ചിന്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരാളാണെന്നും, ഇദ്ദേഹം കാലങ്ങളായി സമൂഹമാധ്യമങ്ങളിൽ സജീവമാണെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്തു. കൂടാതെ, ഉബൈദ് പി.ടി, സക്കറിയ എം.ടി, സൈഫുദ്ദീൻ കൊല്ലം തുടങ്ങിയ അക്കൗണ്ടുകളും തലാലിന്റെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ കേരളത്തിൽ പ്രചരിപ്പിക്കുന്നുണ്ടെന്നും, ഇത് നിമിഷപ്രിയയുടെ മോചന ശ്രമങ്ങളെ തടസ്സപ്പെടുത്താൻ സഹായിക്കുന്നുണ്ടെന്നും മാതൃഭൂമി റിപ്പോർട്ടർ ഷഹീദ് റിപ്പോർട്ട് ചെയ്തു.
.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്ന് സുന്നി പണ്ഡിതൻ ഹബീബ് ഉമറിന്റെ സംഘം തലാലിന്റെ കുടുംബവുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും, ഈ നിർണായക ഘട്ടത്തിൽ ഇത്തരം സന്ദേശങ്ങളും ഫേസ്ബുക്ക് കമന്റുകളും നിമിഷപ്രിയയുടെ മോചനത്തിനെതിരെ പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നത് സ്ഥിതി കൂടുതൽ വഷളാക്കുകയാണെന്നും ഷഹീദ് പറഞ്ഞു. ഇത്തരം കമന്റുകൾ സ്ഥിതി കൂടുതൽ മോശമാക്കുന്നുണ്ടെന്നും, ഇവരെ പിന്തിരിപ്പിക്കാനുള്ള ഇടപെടലുകൾ അടിയന്തരമായി ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.
നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങൾ അവസാന ഘട്ടങ്ങളിലേക്ക് കടക്കുമ്പോൾ, ഇത്തരം നീക്കങ്ങൾ വലിയ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ബന്ധപ്പെട്ടവർ.
അതേ സമയം മാതൃഭൂമി വാർത്തക്കെതിരെ നവാസ് ജാനെ ഫേസ്ബുക്കിൽ പ്രതികരിച്ചു. മാതൃഭൂമി വാർത്തയിൽ പറയുന്നത് പോലെ ഉണ്ടായിട്ടില്ലെന്നും ഇന്ത്യക്കാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും നാവാസ് ജാനെ വ്യക്തമാക്കി.
ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക



