റിൻസി പ്രമുഖർക്ക് ലഹരി എത്തിച്ചു; 4 യുവതാരങ്ങളുമായി ബന്ധം, വാട്സാപ്പ് ചാറ്റുകൾ പരിശോധിച്ച് പൊലീസ്

കൊച്ചി: എംഡിഎംഎയുമായി അറസ്റ്റിലായ യൂട്യൂബർ റിൻസി മുംതാസ് (32) സിനിമാ മേഖലയിലെ പ്രമുഖർക്ക് ലഹരിയെത്തിച്ചെന്ന് വിവരം. ലഹരിക്കേസുമായി ബന്ധപ്പെട്ട് സിനിമ താരങ്ങൾ ഉൾപ്പെടെ 4 പേരെ ഫോണിൽ വിളിച്ചു പൊലീസ് വിവരം തേടി. നാലു മാസത്തിലേറെയായി റിൻസിയെ സ്ഥിരമായി ഇവർ ഫോണിൽ ബന്ധപ്പെട്ടിരുന്നതായാണ് ഫോൺ രേഖകളിൽനിന്നു കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് താരങ്ങളെ ഫോണിൽ വിളിച്ചത്. ഒരു സംവിധായകനെയും പൊലീസ് ഫോണിൽ ബന്ധപ്പെട്ടെന്നാണ് വിവരം.
.
റിൻസിയുടെ വാട്സാപ്പ് ചാറ്റുകൾ പരിശോധിച്ചതിൽനിന്ന് പലരും വൻതോതിൽ ലഹരി വാങ്ങിയതിന്‍റെയും വിറ്റതിന്‍റെയും കണക്കുകളും പൊലീസിന് കിട്ടി. യുവ താരങ്ങള്‍ക്കിടയില്‍ സുപരിചിതയായ റിൻസി, ലഹരിക്കച്ചവടത്തിനായി തന്‍റെ ബന്ധങ്ങൾ ഉപയോഗിച്ചെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം.

Share
error: Content is protected !!