സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് പടക്കമെറിഞ്ഞത് ലോക്കൽ സെക്രട്ടറിയും ശ്രീരാജും പറഞ്ഞിട്ടെന്ന് അഷ്റഫ് കല്ലടി; നിഷേധിച്ച് നേതാക്കള്‍

പാലക്കാട്: മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് പടക്കമെറിഞ്ഞത് സിപിഎം ലോക്കൽ സെക്രട്ടറി മൻസൂറും ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ശ്രീരാജും പറഞ്ഞിട്ടാണെന്ന് അഷ്റഫ് കല്ലടി. തമാശയ്ക്ക് ചെയ്തതാണെന്നും ഇത്രവലിയ പ്രശ്നമാകുമെന്ന് പ്രതീക്ഷി;ച്ചില്ലെന്നും തന്നെ ചതിച്ചതാണെന്നും അഷ്റഫ് പറഞ്ഞു.

താൻ പി.കെ ശശിയെ സ്നേഹിക്കുന്ന വ്യക്തിയാണെന്നും അഷ്റഫ് കൂട്ടിച്ചേർത്തു. എന്നാൽ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് അഷ്റഫിന്റെ ആരോപണങ്ങൾ നിഷേധിച്ചു. കൈയോടെ പിടികൂടിയപ്പോള്‍ അഷ്‌റഫ് അസംബന്ധം വിളിച്ചുപറയുകയാണെന്നും തങ്ങളാണ് സ്ഫോടക വസ്തു വാങ്ങി തന്നതെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്നും ശ്രീരാജ് പറഞ്ഞു.

മുമ്പ് പികെ ശശിയുടെ ഡ്രൈവറായിരുന്നു. ശശിയെ സ്നേഹിക്കുന്ന വ്യക്തിയാണ്. പക്ഷേ അദ്ദേഹത്തിന് ബന്ധമില്ല. മൻസൂറിനും ശ്രീരാജിനും ഒപ്പം ഇരുന്ന് സംസാരിച്ച കാര്യങ്ങൾ ഉൾപ്പെടെ പൊലീസിനും മൊഴിയായി നൽകിയിട്ടുണ്ടെന്നും അഷ്റഫ് പറഞ്ഞു. അതേസമയം, അഷ്റഫിനെ തള്ളി പൊലീസ് രം​ഗത്തെത്തി. സിപിഎം നേതാക്കളായ മൻസൂർ, ശ്രീരാജ് എന്നിവർക്കൊപ്പം ഉണ്ടായിരുന്ന കാര്യം പ്രതി മൊഴി നൽകിയിട്ടില്ലെന്ന് മണ്ണാർക്കാട് പൊലീസ് പറയുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.


ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക  


Share
error: Content is protected !!