അജ്മാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിൻ്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
അജ്മാൻ: കഴിഞ്ഞ ദിവസം മരിച്ച പെരിന്തൽമണ്ണ പീച്ചീരി സ്വദേശി അഫ്നാസിന്റെ (31) മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കഴിഞ്ഞ 6 വർഷമായി യുഎഇയിൽ പ്രവാസിയായിരുന്നു അഫ്നാസ്.
അജ്മാൻ കൂക്ക് അൽ ഷായ് ഇസ്മായിൽ, യാബ് ലീഗൽ സർവീസ് സിഇഒ സലാം പാപ്പിനിശ്ശേരി, അജ്മാൻ കെഎംസിസി പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണു നിയമനടപടികൾ പൂർത്തിയാക്കിയത്. ഇന്നലെ വൈകുന്നേരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണു മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്.
ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക



