സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ജിദ്ദ: സൗദിയിലെ ജിദ്ദയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ പേരാവൂർ മുരിങ്ങോടി സ്വദേശി മുള്ളൻ പറമ്പത്ത് അഷ്റഫ് ആണ് മരിച്ചത്. 51 വയസ്സായിരുന്നു. ജിദ്ദ മഹാജറിൽ ബൂഫിയ നടത്തിവരികയായിരുന്നു ഇദ്ദേഹം. ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദ മഹാജർ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർ നിയമ നടപടികൾ നടന്ന് വരുന്നതായി ജിദ്ദ കെഎംസിസി വെൽഫയർ വിംങ് അറിയിച്ചു.
ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക



