പെൺകുട്ടികളുടെ തട്ടിക്കൊണ്ടുപോകല്‍ ആരോപണത്തില്‍ ട്വിസ്റ്റ്; കാറിലുണ്ടായിരുന്നവർ ഒമാനികൾ, കുട്ടികള്‍ തെറ്റിദ്ധരിച്ചതാകാമെന്ന് പോലീസ്
കൊച്ചി: ഇടപ്പള്ളി പോണേക്കരയില്‍ അഞ്ചും ആറും വയസ്സുള്ള പെണ്‍കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ ‘ട്വിസ്റ്റ്’. ഉണ്ടായത് തട്ടിക്കൊണ്ടുപോകല്‍ ശ്രമം അല്ലെന്നും കുട്ടികള്‍ തെറ്റിദ്ധരിച്ചതാകാമെന്നുമാണ് വിവരം. ചികിത്സയ്ക്കായി കൊച്ചിയിലെത്തിയ ഒമാന്‍ സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. മിഠായി നീട്ടിയ അപരിചിതരായതിനാൽ കുട്ടികള്‍ തെറ്റിദ്ധരിച്ചതാകാമെന്നാണ് നിഗമനമെന്ന് കൊച്ചി സെന്‍ട്രല്‍
.
അഞ്ചും ആറും വയസ്സുള്ള പെണ്‍കുട്ടികളെയാണ് കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്ന് പരാതി ഉയർന്നത്. തൊട്ടടുത്തുള്ള വീട്ടില്‍ കുട്ടികള്‍ ട്യൂഷനു പോകുമ്പോഴാണ് സംഭവം. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമടങ്ങുന്ന സംഘമാണ് കാറില്‍ ഉണ്ടായിരുന്നത്. കൈയില്‍ പിടിച്ച് വലിച്ച കുട്ടികള്‍ നിലവിളിക്കുകയും കുതറിയോടുകയും ചെയ്യുകയായിരുന്നു. ഇതോടെ സംഘം ശ്രമം ഉപേക്ഷിച്ച് മടങ്ങിയെന്നായിരുന്നു പരാതി.
വെള്ളിയാഴ്ച വൈകീട്ട് നാലേമുക്കാലോടെയാണ് സംഭവം. കുട്ടികളുടെ വീട്ടില്‍നിന്ന് മൂന്ന് വീടിന്റെ ദൂരത്താണ് ട്യൂഷന് പോകുന്ന വീട്. വൈകീട്ട് ട്യൂഷനു പോകാന്‍ ഇറങ്ങിയതായിരുന്നു കുട്ടികള്‍. ഇരുവരേയും യാത്രയാക്കി മുത്തശ്ശി വീടിന്റെ ഗേറ്റിന് സമീപത്ത് നിന്നിരുന്നു. രണ്ട് കുട്ടികളും വീട്ടില്‍നിന്നിറങ്ങി നടക്കവേ ഒരു വെള്ള കാര്‍ അടുത്തുകൊണ്ടുവന്ന് നിര്‍ത്തുകയും കാറിന്റെ പിന്‍വശത്തിരുന്നയാള്‍ കുട്ടികള്‍ക്കു നേരേ മിഠായികള്‍ നീട്ടുകയും ചെയ്തു. ഇളയ കുട്ടി മിഠായി വാങ്ങിയെങ്കിലും മൂത്ത കുട്ടി ഇത് വാങ്ങി കളഞ്ഞു. ഇതിനിടെ മിഠായി വാങ്ങിയ കുട്ടിയെ ബലം പ്രയോഗിച്ച് കാറിലേക്ക് വലിച്ച് കയറ്റാന്‍ ശ്രമം നടത്തിയെന്നാണ് പറയപ്പെട്ടതത്.
.
തുടർന്ന് കുട്ടികള്‍ ഉറക്കെ കരഞ്ഞു. അതേസമയം തന്നെ സമീപത്തുണ്ടായിരുന്ന ഒരു പട്ടി കുരച്ചുകൊണ്ട് കാറിന് സമീപത്തേക്ക് എത്തുകയും ചെയ്തു. ഇതോടെ ഇവര്‍ കാറിന്റെ ഡോര്‍ അടച്ചു. കുതറിയോടിയ കുട്ടികള്‍ ട്യൂഷനു പോകുന്ന വീട്ടിലേക്ക് കയറിയതോടെ കാര്‍ വേഗത്തില്‍ ഓടിച്ചുപോയി. ട്യൂഷന് ടീച്ചറോട് വിവരങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ കുട്ടികളുടെ വീട്ടുകാരെ വിളിച്ചു പറയുകയും സംഭവം പോലീസില്‍ അറിയിക്കുകയുമായിരുന്നു.
പരാതിയെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് വ്യാപക പരിശോധനയാണ് പോലീസ് നടത്തിയത്. അതേസമയം അപരിചിതരെത്തി മിഠായി നല്‍കിയതോടെ കുട്ടികള്‍ തെറ്റിദ്ധരിച്ചതാകാമെന്നാണ് മൊഴി രേഖപ്പെടുത്തിയതില്‍ നിന്നും പോലീസ് നിഗമനം.
സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് കുട്ടികള്‍ പറഞ്ഞ വാഹനം കണ്ടെത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കായി എത്തിയ ഒമാന്‍ സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. അവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടികളെ കണ്ടപ്പോള്‍ സ്നേഹം കൊണ്ട് മിഠായി നീട്ടിയതാകാമെന്നാണ് കരുതുന്നത്. എന്നാല്‍ അപരിചിതര്‍ മിഠായി നീട്ടിയപ്പോള്‍ കുട്ടികള്‍ തെറ്റിദ്ധരിച്ചതാകുമെന്നാണ് കരുതുന്നത്. തട്ടിക്കൊണ്ടുപോകല്‍ ശ്രമത്തിന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയണ്. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.



