മലയാളി യുവാവ് ഇസ്രയേലിൽ മരിച്ച നിലയിൽ;80 കാരിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതെന്ന് വിവരം

കല്പറ്റ: വയനാട് ബത്തേരി സ്വദേശിയായ യുവാവ് ഇസ്രയേലിൽ മരിച്ച നിലയിൽ. കെയർ ഗിവറായി ജോലി ചെയ്തിരുന്ന കോളിയാടി സ്വദേശി ജിനേഷ് പി. സുകുമാരനെയാണ് ജറുസലേമിലെ മേനസരാത്ത് സീയോനിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒരു മാസം മുമ്പാണ് ജിനേഷ് കെയർ ഗിവറായി ഇസ്രയേലിൽ എത്തിയത്. ജോലി ചെയ്യുന്ന വീട്ടിലെ എൺപതുകാരിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരം.  വെള്ളിയാഴ്ച ഉച്ചയോടെ ദേഹം മുഴുവൻ കുത്തേറ്റ് മരിച്ച നിലയിൽ വയോധികയെ കണ്ടെത്തുകയായിരുന്നു. ഒരു മാസം മുൻപ് ഇവരുടെ ഭർത്താവിനെ പരിചരിക്കാനാണ് ജിനേഷ് ഇസ്രയേലിലെത്തിയത്. തൊട്ടടുത്ത മുറിയിൽ തൂങ്ങിയ നിലയിലായിരുന്നു ജിനേഷ്.

മുൻപ് നാട്ടിൽ മെഡിക്കൽ റെപ്രസെന്റേറ്റീവ് ആയി ജോലി ചെയ്തു വരികയായിരുന്നു ജിനേഷ്.




വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!