‘വെല്ലുവിളിച്ചാൽ നിന്നെ ഞാൻ കൊല്ലും’: വിമാനത്തിൽ യാത്രക്കാരനെ ആക്രമിച്ച് ഇന്ത്യൻ യുവാവ്; വിഡിയോ
മയാമി: മയാമി വിമാനത്തിൽ സഹയാത്രികനെ ആക്രമിച്ചതിന് ഇന്ത്യൻ വംശജൻ അറസ്റ്റിൽ. ന്യൂവാർക്കിൽ നിന്നുള്ള 21 വയസ്സുകാരനായ ഇഷാൻ ശർമ്മയാണ് അറസ്റ്റിലായത്. ഫിലഡൽഫിയയിൽ നിന്ന് മയാമിയിലേക്ക് പോകുകയായിരുന്ന ഫ്രോണ്ടിയർ എയർലൈൻസിന്റെ വിമാനത്തിലായിരുന്നു സംഭവം. വിമാനത്തിൽ വച്ച് ‘പ്രകോപനമില്ലാതെ’ കീനു ഇവാൻസ് എന്ന യാത്രക്കാരനെ ഇഷാൻ ആക്രമിക്കുകയായിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം, വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ, വ്യക്തമായ കാരണമില്ലാതെ ഇഷാൻ ഇവാൻസിനെ ആക്രമിക്കുകയായിരുന്നു. ഇവാൻസ് മാധ്യമങ്ങളോട് പറഞ്ഞതനുസരിച്ച്, ഇഷാൻ ആദ്യം വിചിത്രമായി സംസാരിക്കാൻ തുടങ്ങി. പിന്നീട് വധഭീഷണി മുഴക്കുകയായിരുന്നു. ‘ഹാ ഹ ഹ ഹ ഹ’ എന്ന് ഉറക്കെ ചിരിക്കുകയും, ‘നീ എന്നെ വെല്ലുവിളിച്ചാൽ നിന്നെ ഞാൻ കൊല്ലും’ എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ഇവാൻസ് പറഞ്ഞു.
ഇഷാന്റെ അസാധാരണമായ പെരുമാറ്റത്തിൽ അസ്വസ്ഥനായ ഇവാൻസ് കാബിൻ ക്രൂവിനെ വിളിക്കാൻ ശ്രമിച്ചു. ഇത് ഇഷാനെ കൂടുതൽ പ്രകോപിതനാക്കി. തുടർന്ന് ഇഷാൻ ഇവാൻസിന്റെ നേർക്ക് തിരിയുകയും കഴുത്തിൽ പിടിച്ച് ആക്രമിക്കുകയും ചെയ്തു. തുടർന്ന് ഇവാൻസ് ആക്രമണത്തെ പ്രതിരോധിച്ചു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന വിഡിയോയിൽ കാണാം. ഇത് കണ്ട് മറ്റ് യാത്രക്കാർ നിലവിളിക്കുന്നതായും വിഡിയോയിൽ കേൾക്കാം.
മയാമിയിൽ വിമാനം ഇറങ്ങിയ ഉടൻ ഇഷാനെ അറസ്റ്റ് ചെയ്തു. അതേസമയം തന്റെ കക്ഷി വിമാനത്തിൽ ധ്യാനിക്കുകയായിരുന്നുവെന്നും ‘ഇത് സഹയാത്രക്കാരന് ഇഷ്ടപ്പെട്ടില്ല,’ അദ്ദേഹത്തിന്റെ ധ്യാനം ഇവാൻസിന് ഭീഷണിയായി തോന്നിയതാണെന്നുമാണ് ഇഷാന്റെ അഭിഭാഷകൻ മാധ്യമങ്ങളളോട് പറഞ്ഞത്.
.
No more vacation…🫣| #ONLYinDADE
* Man gets kicked off of Frontier flight after getting into altercation pic.twitter.com/us6ipoW5E7
— ONLY in DADE (@ONLYinDADE) July 1, 2025
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.




