മക്കയിൽ ഉംറ തീർഥാടകർക്ക് താമസസൗകര്യം നൽകിയില്ല; നാല് ഉംറ കമ്പനികളുടെ പ്രവർത്തനങ്ങൾ നിർത്തിവെപ്പിച്ചു, നിരവധി കമ്പനികൾക്ക് പിഴയും ചുമത്തി
മക്ക: ഉംറ തീർഥാടകർക്ക് താമസ സേവനങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയ നിരവധി ഉംറ കമ്പനികൾക്കെതിരെ ഹജ്ജ്, ഉംറ മന്ത്രാലയം നടപടി സ്വീകരിച്ചു. നിയമലംഘനങ്ങളെത്തുടർന്ന് നാല് ഉംറ കമ്പനികളുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും, മറ്റു കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്തു.
ദൈവത്തിന്റെ അതിഥികൾക്ക് ഉയർന്ന നിലവാരത്തിലും പ്രൊഫഷണലിസത്തിലും സേവനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് മന്ത്രാലയത്തിന്റെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു. ഉംറ തീർത്ഥാടകരോടുള്ള ഏതൊരുവിധത്തിലുളള അവഗണനയും കരാർ ലംഘനവും അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. എല്ലാ ഉംറ കമ്പനികളോടും സ്ഥാപനങ്ങളോടും അംഗീകൃത ചട്ടങ്ങളും നിർദ്ദേശങ്ങളും പൂർണ്ണമായും പാലിക്കാനും, നിർദ്ദിഷ്ട ഷെഡ്യൂളുകൾക്കനുസരിച്ച് സേവനങ്ങൾ നൽകാനും മന്ത്രാലയം ആഹ്വാനം ചെയ്തു. ഇത് സേവനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും തീർത്ഥാടകരുടെ സംതൃപ്തിയും സുഖവും ഉറപ്പാക്കുന്നതിനും സഹായിക്കും.
.
ദൈവത്തിന്‍റെ അതിഥികൾക്ക് രാജ്യത്തേക്കുള്ള യാത്രയുടെ എല്ലാ ഘട്ടങ്ങളിലും അവരുടെ അനുഭവം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള രാജ്യത്തിന്റെ വിഷൻ 2030-ന് അനുസൃതമായാണ് ഈ നടപടികൾ. തീർഥാടകർക്കും മദീനയിലെ പ്രവാചകന്‍റെ പള്ളി സന്ദർശിക്കുന്നവർക്കും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും, ഉംറ കമ്പനികളുമായും സ്ഥാപനങ്ങളുമായും ഉണ്ടാക്കിയ കരാർ പരിപാടികളുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്‍റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.



