സഹപ്രവർത്തകയുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തി; ടെക്കി യുവാവ് അറസ്റ്റിൽ, മൊബൈലിൽ 50-ഓളം വീഡിയോകള്‍

ബെം​ഗളൂരു: ബെം​ഗളൂരുവിൽ സഹപ്രവർത്തകയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ടെക്കിയായ യുവാവ് അറസ്റ്റിലായി. നാ​ഗേഷ് സ്വപ്നിൽ മാലി (30) എന്നയാളാണ് പിടിയിലായത്. മറ്റൊരു സഹപ്രവർത്തകയുടെ ദൃശ്യവും ഇത്തരത്തിൽ പകർത്തിയിട്ടുണ്ടെന്ന് ചോദ്യംചെയ്യലിൽ ഇയാൾ സമ്മതിച്ചു.

മാനസിക സംതൃപ്തിക്കായാണ് ഇത്തരത്തിൽ ദൃശ്യങ്ങൾ പകർത്തുന്നതെന്ന് ഇയാൾ പോലീസിന് മൊഴിനൽകി. ഇത്തരത്തില്‍ 50-ഓളം വീഡിയോകള്‍ നാ​ഗേഷിന്റെ മൊബൈല്‍ ഫോണില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ജൂൺ 30-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ശുചിമുറി ഉപയോഗിക്കുന്നതിനിടെയാണ് മറ്റാരുടെയോ നിഴല്‍ യുവതിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. എന്താണ് സംഭവിച്ചതെന്നറിയാനായി യുവതി ക്ലോസറ്റിന് മുകളില്‍ കയറി നിന്ന് നടത്തിയ പരിശോധനയില്‍ ഒരാൾ വിവസ്ത്രനായി വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതാണ് കണ്ടത്. യുവതി കണ്ടെന്ന് മനസിലാക്കിയതോടെ പ്രതി പലതവണ മാപ്പപേക്ഷിച്ചു.

യുവതി അറിയിച്ചതിനുസരിച്ച് സഹപ്രവര്‍ത്തകര്‍ എത്തിയാണ് നാഗേഷിനെ പിടികൂടിയത്. തുടർന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്.




വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.


Share
error: Content is protected !!