പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ലൈംഗികമായി ചൂഷണം ചെയ്തു; മുംബൈയിൽ അധ്യാപിക അറസ്റ്റില്‍

മുംബൈ: വിദ്യാര്‍ഥിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അധ്യാപിക അറസ്റ്റില്‍. മുംബൈയിലെ പ്രമുഖ സ്‌കൂളിലെ അധ്യാപികയെയാണ് പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. (ചിത്രം പ്രതീകാത്മകം)

സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകളിലടക്കം കൊണ്ടുപോയി അധ്യാപിക ലൈംഗികമായി ചൂഷണംചെയ്‌തെന്നാണ് പരാതി. അധ്യാപികയുടെ ഉപദ്രവം സഹിക്കവയ്യാതായതോടെയാണ് വിദ്യാര്‍ഥി വീട്ടുകാരോട് വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അധ്യാപികയുടെ സുഹൃത്തായ യുവതിക്കെതിരേയും സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
.
പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ഒരുവര്‍ഷത്തിലേറെ അധ്യാപിക ലൈംഗികമായി ചൂഷണംചെയ്‌തെന്നാണ് ആരോപണം. സ്‌കൂളിലെ വാര്‍ഷികാഘോഷത്തിനുള്ള നൃത്തപരിശീലനത്തിനിടെയാണ് അധ്യാപികയും സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും ആദ്യം പരിചയപ്പെടുന്നത്. തുടര്‍ന്ന് 2024 ജനുവരിയിലാണ് അധ്യാപിക വിദ്യാര്‍ഥിയെ ആദ്യം ലൈംഗികമായി ചൂഷണംചെയ്തതെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
.
അധ്യാപികയുടെ അതിക്രമം വിദ്യാര്‍ഥി എതിര്‍ത്തെങ്കിലും മറ്റൊരു പെണ്‍സുഹൃത്തിനെ ഉപയോഗിച്ച് പ്രതി വിദ്യാര്‍ഥിയെ അനുനയിപ്പിക്കുകയായിരുന്നു. വിദ്യാര്‍ഥിയെ അനുനയിപ്പിക്കാനും അടുപ്പം തുടരാനുമായി സ്‌കൂളിന് പുറത്തുള്ള തന്റെ സുഹൃത്തായ ഒരു യുവതിയെ അധ്യാപിക ചുമതലപ്പെടുത്തി. ഈ യുവതി വിദ്യാര്‍ഥിയുമായി നിരന്തരം സംസാരിക്കുകയും അധ്യാപികയുമായുള്ള ബന്ധത്തെ പ്രോത്സാഹിപ്പിക്കുകയുംചെയ്തു.

മുതിര്‍ന്ന സ്ത്രീകളും കൗമാരക്കാരായ ആണ്‍കുട്ടികളും തമ്മിലുള്ള ബന്ധമെല്ലാം സാധാരണമാണെന്ന് പറഞ്ഞാണ് യുവതി വിദ്യാര്‍ഥിയെ അനുനയിപ്പിച്ചത്. അധ്യാപികയും വിദ്യാര്‍ഥിയും നല്ലചേര്‍ച്ചയുള്ളവരാണെന്നും യുവതി പറഞ്ഞിരുന്നു. ഇതിനുപിന്നാലെ അധ്യാപികയെ കാണാനും ബന്ധം തുടരാനും വിദ്യാര്‍ഥി സമ്മതിച്ചു. തുടര്‍ന്ന് പലയിടങ്ങളില്‍വെച്ച് അധ്യാപിക വിദ്യാര്‍ഥിയെ ലൈംഗികമായി ദുരുപയോഗംചെയ്‌തെന്നാണ് ആരോപണം.
.
മുംബൈയിലെ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളിലടക്കം അധ്യാപിക വിദ്യാര്‍ഥിയെ കൊണ്ടുപോയിരുന്നു. ഇവിടങ്ങളില്‍വെച്ചും അധ്യാപിക വിദ്യാര്‍ഥിയെ അതിക്രമത്തിനിരയാക്കി. കാറില്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി വിദ്യാര്‍ഥിയെ വിവസ്ത്രനാക്കി ഉപദ്രവിച്ചെന്നും മദ്യം കുടിപ്പിച്ചെന്നും പരാതിയിലുണ്ട്. അധ്യാപികയുടെ നിരന്തരമായ പീഡനം കാരണം വിദ്യാര്‍ഥിക്ക് മാനസിക-ശാരീരികപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടിരുന്നു. ഇതിന് അധ്യാപിക തന്നെ ചില മരുന്നുകള്‍ നല്‍കിയിരുന്നതായും പോലീസ് പറഞ്ഞു.



വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.


 

Share
error: Content is protected !!