വാടക വീടുകളുടെ പേരിൽ തട്ടിപ്പ്; പ്രവാസി മലയാളികൾക്കുൾപ്പെടെ നിരവധി പേർക്ക് പണം നഷ്ടമായി
ദുബായ്: ദുബായിൽ വാടക വീടുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വ്യാപകമാവുന്നു. വ്യാജ റിയൽ എസ്റ്റേറ്റ് ഏജന്റുമാർ വാടകക്കാരുടെ കൈയ്യിൽ നിന്ന് വൻ തുക ഡെപ്പോസിറ്റായി കൈപ്പറ്റി അപ്രത്യക്ഷരാകുന്നതാണ് പുതിയ രീതി. ഇത് നൂറുകണക്കിന് പ്രവാസികളെ, പ്രത്യേകിച്ച് മലയാളികളെ, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും നിയമക്കുരുക്കുകളിലേക്കും തള്ളിവിട്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് ദിർഹമാണ് ഇത്തരത്തിൽ തട്ടിപ്പുകാർ കൈക്കലാക്കിയത്. (ചിത്രം പ്രതീകാത്മകം)
മാർക്കറ്റ് നിരക്കിനേക്കാൾ കുറഞ്ഞ വാടക വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ വാടകക്കാരെ ആകർഷിക്കുന്നത്. പലപ്പോഴും സോഷ്യൽ മീഡിയ വഴി ആകർഷകമായ പരസ്യങ്ങൾ നൽകിയും, വ്യാജ ഓഫീസ് സംവിധാനങ്ങൾ ഒരുക്കിയും ഇവർ ജനങ്ങളുടെ വിശ്വാസം നേടും. വീടുകൾ കാണിച്ച ശേഷം, ഡെപ്പോസിറ്റ് തുകയും ഏതാനും മാസത്തെ വാടകയും മുൻകൂറായി കൈപ്പറ്റും. പണം ലഭിച്ചാൽ ഉടൻതന്നെ ഏജന്റുമാർ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് അപ്രത്യക്ഷരാകും. തട്ടിപ്പിനിരയായവർക്ക് പിന്നീട് ഇവരെ ബന്ധപ്പെടാൻ സാധിക്കാത്ത അവസ്ഥ വരും. വീടിന് മൊത്തമായി വില പറഞ്ഞ് കച്ചവടം ഉറപ്പിച്ച് പണം നൽകി വഞ്ചിക്കപ്പെട്ടവരും നിരവധിയുണ്ട്.
.
വഞ്ചിക്കപ്പെടുന്നവർ നേരിടുന്ന ദുരിതങ്ങൾ: തട്ടിപ്പിന് ഇരയായവരിൽ ഭൂരിഭാഗം പേരും തങ്ങളുടെ ജീവിതത്തിലെ സമ്പാദ്യം മുഴുവൻ ഡെപ്പോസിറ്റായി നൽകിയവരാണ്. ഏജന്റുമാർ പണവുമായി മുങ്ങുന്നതോടെ ഇവർക്ക് തലചായ്ക്കാൻ ഒരു കൂരയും പണവും നഷ്ടമാകുന്നു. ചില സന്ദർഭങ്ങളിൽ, ഒരു വീട് തന്നെ ഒന്നിലധികം വാടകക്കാർക്ക് നൽകി പണം തട്ടിയെടുത്ത സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് വാടകക്കാരെ വലിയ നിയമപ്രശ്നങ്ങളിലേക്ക് നയിക്കുകയും, വീടും പണവും നഷ്ടപ്പെട്ട് തെരുവാധാരമാവുന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
ഇന്ത്യയിൽ നിന്നുള്ള ഡെന്റൽ അസിസ്റ്റന്റായ വി.എസ്. അടുത്തിടെ ദുബായിലേക്ക് താമസം മാറി. തന്റെ പരിമിതമായ വരുമാനത്തിനുസരിച്ചുള്ള ഒരു താമസസ്ഥലം കണ്ടെത്താൻ അന്വേഷണം നടന്ന് വരുന്നതിനിടെയാണ്, ഫേസ്ബുക്ക് മാർക്കറ്റിൽ ആകർഷകമായ ഒരു ഓഫർ കണ്ടത്. ബുർജുമാൻ മാളിന് സമീപമുള്ള ആ മുറി അവരുടെ ബജറ്റിനുള്ളിൽ ഒതുങ്ങുന്നതായിരുന്നു. ജോലിസ്ഥലത്തിന് സമീപവുമായിരുന്നു. അത് തികച്ചും അനുയോജ്യമാണെന്ന് തോന്നി.
മറ്റൊരാൾ ഇത് നേടുമെന്ന് ഭയന്ന്, വിഎസ് പെട്ടെന്ന് തന്നെ “ബുക്കിംഗ് ഫീസ്” ആയി 500 ദിർഹം ഏജന്റിന് കൈമാറി. “എല്ലാം വളരെ അടിയന്തിരമായി തോന്നി. എനിക്ക് നഷ്ടപ്പെടുത്താൻ ആഗ്രഹമില്ലായിരുന്നു,” 23 കാരിയായ അവർ പറഞ്ഞു, ഈ ലിസ്റ്റിംഗുകൾ സാധാരണയായി ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിലാണെന്ന് വിശദീകരിച്ചു. പക്ഷേ, പണം അയച്ചതിനുശേഷം, ഏജന്റ് അപ്രത്യക്ഷനായി.
വി.എസ്. ഒറ്റയ്ക്കല്ല. ടുണീഷ്യൻ പ്രവാസിയായ 28 കാരിയായ നൂറയും സമാനമായ ഒരു അനുഭവം പങ്കുവെച്ചു. രണ്ടുതവണ തട്ടിപ്പിനിരയായി എന്നതൊഴിച്ചാൽ. ബർഷയിലെ ഒരു അപ്പാർട്ട്മെന്റിന്റെ ഫേസ്ബുക്ക് ഗ്രൂപ്പിലെ ഒരു ലിസ്റ്റിംഗിൽ ആകൃഷ്ടയായ അവളോട്, സ്ഥലം ബുക്ക് ചെയ്യാൻ 500 ദിർഹം നൽകണമെന്ന് ആദ്യം പറഞ്ഞു. 300 ദിർഹവുമായി ചർച്ച നടത്തിയ ശേഷം, അവൾ പണം അയച്ചു – എന്നാൽ ഏജന്റ് ഉടൻ തന്നെ തന്നെ ബ്ലോക്ക് ചെയ്തതായി അവൾ കണ്ടെത്തി. ഒരു വീട് പോലും അനുവദിക്കാതെ, അയാളെ ബന്ധപ്പെടാനോ പണം തിരികെ വാങ്ങാനോ അവൾക്ക് ഒരു മാർഗവുമില്ലായിരുന്നു. ഇത്തരത്തിൽ മലയാളികളുൾപ്പെടെ നിരവധി പേരാണ് തട്ടിപിനിരയാകുന്നത്. മാനഹാനി ഭയന്ന് പലരും വിവരങ്ങൾ മൂടിവെക്കുന്നു.
.
റിയൽ എസ്റ്റേറ്റ് അധികൃതരുടെ മുന്നറിയിപ്പും നിർദ്ദേശങ്ങളും: ഇത്തരം തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ദുബായ് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ഏജൻസി (RERA) ശക്തമായ മുന്നറിയിപ്പുകളുമായി രംഗത്തെത്തിയിട്ടുണ്ട്. വാടകക്കാർ നിർബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ RERA നിർദ്ദേശിക്കുന്നു:
- ലൈസൻസ് പരിശോധിക്കുക: റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്ക് RERA ലൈസൻസ് ഉണ്ടോയെന്ന് ഉറപ്പുവരുത്തുക. RERA-യുടെ വെബ്സൈറ്റ് വഴി ഏജന്റിന്റെയും ബ്രോക്കറുടെയും ലൈസൻസ് നമ്പർ പരിശോധിച്ച് ഉറപ്പുവരുത്താൻ സാധിക്കും.
- രേഖകൾ വ്യക്തമാക്കുക: വാടക കരാറുകൾ ഒപ്പിടുന്നതിന് മുമ്പ് എല്ലാ നിബന്ധനകളും വ്യവസ്ഥകളും വ്യക്തമായി വായിച്ച് മനസ്സിലാക്കുക. ഒപ്പിടുന്നതിന് മുമ്പ് നിയമപരമായ ഉപദേശം തേടുന്നത് നന്നായിരിക്കും.
- പണം കൈമാറും മുമ്പ്: നേരിട്ട് വസ്തു കണ്ടുറപ്പുവരുത്താതെയും നിയമപരമായ രേഖകൾ പരിശോധിക്കാതെയും ഒരു കാരണവശാലും പണം കൈമാറരുത്.
- ബാങ്ക് വഴിയുള്ള ഇടപാടുകൾ: വലിയ തുകകൾ കൈമാറുമ്പോൾ ബാങ്ക് ട്രാൻസ്ഫർ പോലുള്ള സുരക്ഷിതമായ മാർഗ്ഗങ്ങൾ ഉപയോഗിക്കുക. പണം നേരിട്ട് കൈയിൽ നൽകുന്നത് പരമാവധി ഒഴിവാക്കുക.
- വ്യാജ ഓഫറുകളിൽ വഞ്ചിതരാകാതിരിക്കുക: അമിതമായി കുറഞ്ഞ വാടക വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളിൽ ജാഗ്രത പാലിക്കുക. അത്തരം ഓഫറുകൾ പലപ്പോഴും തട്ടിപ്പിന്റെ സൂചനയാവാം.
തട്ടിപ്പിന് ഇരയായവർക്ക് ഉടനടി പോലീസിലും RERA-യിലും പരാതി നൽകാനുള്ള സൗകര്യങ്ങൾ ലഭ്യമാണ്. ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കുമെന്ന് ദുബായ് അധികൃതർ ഉറപ്പുനൽകി.
ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.


