മക്കയിൽ സുരക്ഷാ ഉദ്യോഗസ്ഥർ ചമഞ്ഞ് കൊള്ള; വീടുകളിൽ അതിക്രമിച്ച് കയറി തോക്ക് ചൂണ്ടി കൊള്ളനടത്തിയ രണ്ട് പേർക്ക് വധശിക്ഷ നടപ്പാക്കി

മക്ക: സൗദി അറേബ്യയിലെ മക്കയിൽ സുരക്ഷാ ഉദ്യോഗസ്ഥർ ചമഞ്ഞ് വീടുകളിൽ അതിക്രമിച്ച് കയറി കവർച്ച നടത്തിയ രണ്ട് സൗദി പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയരാക്കി. വീടുകളിൽ അതിക്രമിച്ച് കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു കൊള്ള നടത്തിയിരുന്നത്. കൃത്യം നിർവഹിക്കാൻ ഇവർ പ്രത്യേക ക്രിമിനൽ സംഘം രൂപീകരിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.

വീടുകളുടെ പവിത്രതയെ ഹനിക്കുക, നിസ്സഹായരായ പൗരന്മാരെ ഭീഷണിപ്പെടുത്തുക, സായുധ കവർച്ച നടത്തുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. ക്രിമിനൽ കോടതി ഈ കേസിൽ വധശിക്ഷ വിധിക്കുകയും, പിന്നീട് അപ്പീൽ കോടതിയും സുപ്രീം കോടതിയും ഈ വിധി ശരിവെക്കുകയും ചെയ്തതോടെയാണ് ശിക്ഷ നടപ്പാക്കിയത്. സൗദി നീതിന്യായ വ്യവസ്ഥയുടെ കർശന നിലപാട് ഈ കേസിൽ വ്യക്തമായി. രാജ്യത്തിന്റെ സുരക്ഷയും പൗരന്മാരുടെ സ്വകാര്യതയും ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാടാണ് ശിക്ഷാ നടപ്പിലാക്കിയതിലൂടെ വ്യക്തമാകുന്നത്.

നിരപരാധികളെ ആക്രമിക്കുകയും അവരുടെ ജീവനും സ്വത്തിനും സുരക്ഷയ്ക്കുമുള്ള അവകാശത്തെ ലംഘിക്കുകയും ചെയ്യുന്നവർക്ക് രാജ്യത്തെ നിയമം കഠിനമായ ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം കുറ്റകൃത്യങ്ങൾ സമൂഹത്തിൽ ഭീതിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുമെന്നതിനാൽ അവക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നടപടിയെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

പൊതുജനങ്ങളുടെ സുരക്ഷയ്ക്കും സമാധാന ജീവിതത്തിനും മുൻഗണന നൽകുന്ന സൗദി ഭരണകൂടം, കുറ്റകൃത്യങ്ങൾ തടയുന്നതിനും നീതി നടപ്പാക്കുന്നതിനും കർശന നിയമങ്ങൾ നടപ്പാക്കി വരികയാണ്. ഈ വധശിക്ഷ, കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ശക്തമായ മുന്നറിയിപ്പാണ് നൽകുന്നത്.


ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക


.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!