കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

ആലപ്പുഴ: യു.എ.ഇയിലെ റാസൽഖൈമയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ കളർകോട് ശരത് നിവാസിൽ ശരത് രാജ് (28) ആണ് മരിച്ചത്. റാസൽഖൈമയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു ശരത് രാജ്.

കഴിഞ്ഞ ജൂൺ 26-ന് രാത്രിയിലാണ് അപകടം സംഭവിച്ചത്. കെട്ടിടത്തിന്റെ മുകളിൽ നിന്ന് അപ്രതീക്ഷിതമായി വീഴുകയായിരുന്നു. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരം ചൊവ്വാഴ്ച നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. ആലപ്പുഴ നെടുമുടി ആറ്റുവാത്തല വലിയമഠത്തിൽ അമ്മയുടെ കുടുംബ വീട്ടുവളപ്പിൽ വെച്ചായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.

യുവാവിന്റെ ആകസ്മിക വിയോഗം കളർകോട് ഗ്രാമത്തെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. വിദേശത്ത് ജോലിക്കായി പോയ ഒരു യുവാവിന്റെ കൂടി ജീവൻ പൊലിഞ്ഞത് പ്രവാസ ലോകത്തും ഏറെ വേദനയുണ്ടാക്കിയിട്ടുണ്ട്.
.


ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!