യുദ്ധഭൂമിയിലെ വാർത്താ അവതാരക: ഇറാനിയൻ മാധ്യമപ്രവർത്തക സഹർ ഇമാമിക്ക് വെനസ്വേലയുടെ ആദരം – വിഡിയോ

തെഹ്‌റാൻ: ഇസ്രായേൽ ആക്രമണത്തിനിടെ തത്സമയ സംപ്രേക്ഷണം തുടർന്ന ഇറാനിയൻ മാധ്യമപ്രവർത്തക സഹർ ഇമാമിക്ക് വെനസ്വേലയുടെ ഉന്നത ബഹുമതി. ഇറാൻ്റെ ഔദ്യോഗിക ടെലിവിഷൻ ചാനലായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ന്യൂസ് നെറ്റ്‌വർക്കിന്റെ (IRINN) തത്സമയ വാർത്താ സംപ്രേക്ഷണത്തിനിടെയുണ്ടായ ഇസ്രായേലിന്റെ മിസൈൽ ആക്രമണത്തിലും, അസാമാന്യ ധൈര്യം പ്രകടിപ്പിച്ച് തന്റെ കടമ നിർവഹിച്ചതിനാണ് 2025-ലെ സൈമൺ ബോളിവർ ദേശീയ പത്രപ്രവർത്തന അവാർഡ് സഹർ ഇമാമിക്ക് സമ്മാനിച്ചത്. ഈ ധീരമായ നിമിഷം ലോകമെമ്പാടുമുള്ള മാധ്യമങ്ങളുടെയും സാമൂഹിക മാധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
.


.
ഒരു വാർത്താ ബുള്ളറ്റിനിടെ ടെഹ്‌റാനിലെ ദേശീയ ടെലിവിഷൻ ആസ്ഥാനത്തിന് നേരെ മിസൈൽ പതിക്കുകയും, സ്ഫോടന ശബ്ദത്തോടെ സ്റ്റുഡിയോയുടെ കെട്ടിടം കുലുങ്ങുകയും അവതാരകയായ സഹർ ഇമാമിയുടെ പിന്നിലെ വലിയ സ്ക്രീൻ മങ്ങുകയും ചെയ്തു. ഈ സംഭവം ലോകമെമ്പാടുമുള്ള പ്രേക്ഷകർ തത്സമയം കാണുകയും ചെയ്തിരുന്നു. ആദ്യ സ്ഫോടനത്തിന്റെ പ്രകമ്പനത്തിൽ സ്റ്റുഡിയോ കുലുങ്ങിയെങ്കിലും, ഒരു നിമിഷം പോലും പതറാതെ, സഹർ ഇമാമി തന്റെ സംപ്രേക്ഷണം തുടർന്നു. സ്റ്റുഡിയോ പുകയും പൊടിയും കൊണ്ട് നിറഞ്ഞ രണ്ടാമത്തെ സ്ഫോടനത്തിന് ശേഷമാണ് അവർക്ക് താൽക്കാലികമായി പിൻവാങ്ങേണ്ടി വന്നത്. എന്നാൽ, മിനിറ്റുകൾക്കുള്ളിൽ സഹർ ഇമാമി വീണ്ടും അവതാരകയായി സ്റ്റുഡിയോയിലേക്ക് മടങ്ങിയെത്തി, വളരെ ശാന്തമായും, ആത്മവിശ്വാസത്തോടെയും വാർത്താ സംപ്രേക്ഷണം പുനരാരംഭിച്ചു. ഈ ദൃശ്യങ്ങൾ തൽസമയം കണ്ട പ്രേക്ഷകരെയും ലോകത്തെയും ഒരുപോലെ അത്ഭുതപ്പെടുത്തി.
.


.
ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ അതിവേഗം വൈറലാവുകയും, സഹർ ഇമാമിയുടെ അസാമാന്യമായ മനോധൈര്യത്തിന് ലോകമെമ്പാടുനിന്നും പ്രശംസകൾ ഒഴുകിയെത്തുകയും ചെയ്തു. “ബോംബ് വീണത് കെട്ടിടത്തിലല്ല, സത്യത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും ശബ്ദത്തിലാണ്,” എന്ന് സഹർ ഇമാമി തന്റെ പ്രതികരണത്തിൽ പറഞ്ഞു. ഇത് യുദ്ധഭൂമിയിലെ മാധ്യമപ്രവർത്തനത്തിന്റെ വെല്ലുവിളികളെയും പ്രാധാന്യത്തെയും അടിവരയിടുന്നതായിരുന്നു. തെഹ്റാനിലെ IRINN ആസ്ഥാനത്തിന് നേരെയുണ്ടായ ഇസ്രായേൽ മിസൈൽ ആക്രമണത്തിൽ രണ്ട് മാധ്യമപ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലും ഇമാമി കാണിച്ച ധീരത, മാധ്യമപ്രവർത്തന രംഗത്തെ സമർപ്പണത്തിന്റെ ഉത്തമോദാഹരണമായി.
.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയാണ് സഹർ ഇമാമിക്കും, ഇസ്രായേൽ ആക്രമണത്തിൽ ബാധിക്കപ്പെട്ട ഐആർഐബിയിലെ മറ്റ് മാധ്യമപ്രവർത്തകർക്കും ഈ ബഹുമതി സമ്മാനിച്ചത്. ഇത് അന്താരാഷ്ട്ര തലത്തിൽ മാധ്യമസ്വാതന്ത്ര്യത്തോടും ധീരതയോടുമുള്ള ഐക്യദാർഢ്യമായി വിലയിരുത്തപ്പെടുന്നു. സാമൂഹിക മാധ്യമങ്ങളിൽ സഹർ ഇമാമിക്ക് “ഇറാനിയൻ സ്ത്രീകളുടെ ധൈര്യത്തിൻ്റെ മുഖം” എന്ന തലക്കെട്ടോടെ പ്രശംസകൾ ലഭിച്ചു. ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനയി ഉൾപ്പെടെ നിരവധി പ്രമുഖർ ഇമാമിയുടെ ധൈര്യത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
.


.

1985-ൽ തെഹ്റാനിൽ ജനിച്ച സഹർ ഇമാമി, ഫുഡ് സയൻസിൽ സ്പെഷ്യലൈസേഷനോടെ അഗ്രികൾച്ചറൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയിട്ടുണ്ട്. അക്കാദമിക് രംഗത്തും മികവ് പുലർത്തിയ അവർ, 2008-ൽ തെഹ്റാനിലെ ഒരു പ്രാദേശിക ചാനലിലൂടെയാണ് മാധ്യമ ലോകത്തേക്ക് കടക്കുന്നത്. “ന്യൂസ് സ്റ്റാൻഡ്” എന്ന രാഷ്ട്രീയ പരിപാടിയിലൂടെയാണ് ഇമാമി പ്രേക്ഷക ശ്രദ്ധ നേടിയത്. അവരുടെ ഈ ധീരമായ പ്രവൃത്തി, യുദ്ധ സാഹചര്യങ്ങളിൽ പോലും വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കാൻ മാധ്യമപ്രവർത്തകർ നടത്തുന്ന ത്യാഗങ്ങളെ ഓർമ്മിപ്പിക്കുന്നതാണ്.
.

ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

.

 

Share
error: Content is protected !!