താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം; കുടുംബ സമേതം താമസിക്കുകയായിരുന്ന മലയാളി സൗദിയിൽ മരിച്ചു
റിയാദ്: മലയാളി പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ നിര്യാതനായി. കൊല്ലം ക്ലാപ്പന, പുതുത്തെരുവ് കാവുംതറയിൽ പരേതനായ അബ്ദുൽ സലാമിന്റെ മകൻ ഷമീർ (38) ആണ് മരിച്ചത്.
ബത്ഹ ഗുറാബിയിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. ഇവിടെ വെച്ച് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ റെഡ് ക്രസൻറ് ആംബുലൻസിൽ ദാറുൽ ശിഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതേ ആശുപത്രി മോർച്ചറിയിൽ തന്നെയാമ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. റിയാദിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
.
കഴിഞ്ഞ 18 വർഷത്തിലേറെയായി റിയാദിൽ താമസിക്കുന്ന ഷമീർ, ബത്ഹയിലെ ഗുറാബി സ്ട്രീറ്റിലുള്ള ഇലക്ട്രിക് ഷോപ്പിലെ ജീവനക്കാരനായിരുന്നു. ഷമീറിന്റെ കുടുംബം വർഷങ്ങളായി റിയാദിൽ അദ്ദേഹത്തോടൊപ്പമാണ് താമസിച്ച് വരുന്നത്.
ഭാര്യ അൻസിലയും മക്കളായ മുഹമ്മദ് ഫർഹാൻ, ഫൈഹ, മുഹമ്മദ് ഫൗസാൻ എന്നിവരും മാതാവ് റംലയും സഹോദരങ്ങളായ ഷാനവാസ്, ഷംല എന്നിവരുമാണ് ഷമീറിനുള്ളത്. റിയാദ് ഐ.സി.എഫ് വെൽഫെയർ ടീം അംഗങ്ങളായ റസാഖ് വയൽക്കര, ഇബ്രാഹിം കരീം, അലി ചെറുവാടി, അമീൻ ഓച്ചിറ എന്നിവരുടെ നേതൃത്വത്തിൽ മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കിവരുന്നു.
.
സൗദി അറിയിപ്പുകളും വാർത്തകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.


