മലയാളി പ്രവാസി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു

റാബഖ്: മലയാളി പ്രവാസി സൗദിയിലെ റാബഖിൽ നിര്യാതനായി. പാലക്കാട് ചെർപ്പുളശ്ശേരി കാറൽമണ്ണ സ്വദേശി വിമുക്തഭടൻ ചെറങ്ങോട്ടുകൊളേരി രാധാകൃഷ്ണൻ (48) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.
.
അഞ്ച് വർഷത്തോളമായി സൗദിയിലെ റാബഖിൽ കനൂസ് കോൺട്രാക്റ്റിംഗ് കമ്പനിയിൽ സ്റ്റോർകീപ്പറായി ജോലി ചെയ്തുവരികയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാളെ (തിങ്കൾ) പുലർച്ചെ കോഴിക്കോട് വിമാനത്താവളത്തിലെത്തിക്കും.

പിതാവ്: ഗോവിന്ദൻ, മാതാവ്: പരേതയായ പാറുകുട്ടി, ഭാര്യ: ജിഷ വെള്ളാരംപാറ, മക്കൾ: അശ്വിൻ (ഡിഗ്രി വിദ്യാർത്ഥി), അഭിനവ് (പത്താം ക്ലാസ്), സഹോദരി: രാജലക്ഷ്മി. കെഎംസിസി പ്രവർത്തകരായ മുഹമ്മദ്കുട്ടി പാണ്ടിക്കാട്, ഗഫൂർ, ഹംസപ്പ, തൗഹാദ് എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കുന്നുണ്ട്.
.

സൗദി അറിയിപ്പുകളും വാർത്തകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!