’45 വയസായി,18 ഏക്കര്‍ നോക്കാനാളില്ല’; ദുഃഖം പങ്കുവെച്ച റീല്‍ വൈറൽ, പിന്നാലെ സ്വത്ത് തട്ടാൻ കൊലപാതകം
ഭോപാല്‍: വിവാഹപ്രായം കഴിഞ്ഞിട്ടും വധുവിനെ കിട്ടുന്നില്ലെന്നും തന്റെ പുരയിടം ഉള്‍പ്പെടെയുള്ള പതിനെട്ട് ഏക്കര്‍ സ്വത്ത് നോക്കിനടത്താന്‍ ആരുമില്ലെന്നുമുള്ള ദുഃഖം പങ്കുവെച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നാല്‍പത്തിയഞ്ചുകാരനെ യുവതി ഉള്‍പ്പെടുന്ന വിവാഹത്തട്ടിപ്പ് സംഘം കൊലപ്പെടുത്തി. മധ്യപ്രദേശിലെ ജബല്‍പുര്‍ സ്വദേശി ഇന്ദ്രകുമാര്‍ തിവാരിയാണ് തട്ടിപ്പിനിരയായി കൊല്ലപ്പെട്ടത്. തിവാരിയുടെ മൃതദേഹം ഉത്തര്‍പ്രദേശില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
.
കര്‍ഷകനായ തിവാരി സമീപത്തെ സ്‌കൂളില്‍ പാര്‍ട്ട് ടൈം അധ്യാപകനായും പ്രവര്‍ത്തിച്ചിരുന്നു. മേയ് മാസത്തില്‍ പ്രദേശത്തെ പ്രസിദ്ധനായ ആത്മീയഗുരു അനിരുദ്ധാചാര്യയെ തിവാരി സന്ദര്‍ശിച്ചിരുന്നു. തനിക്ക് വിവാഹം ശരിയാകാത്തതിന്റെ ദുഃഖം തിവാരി ഗുരുവിനോട് പങ്കുവെച്ചു. വിവാഹം വൈകിയ കാര്യവും തന്റെ സ്വത്തുക്കള്‍ നോക്കിനടത്താന്‍ ആരുമില്ലെന്ന സങ്കടവും തിവാരി വെളിപ്പെടുത്തിയത് വീഡിയോയായി പകര്‍ത്തുന്നുണ്ടായിരുന്നു. ഈ ഭാഗം റീലായി പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. ഈ റീല്‍ തട്ടിപ്പ് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കഥ മാറിയത്.
.
ജൂണ്‍ ആറിന് തിവാരിയെ കാണാതായി. പിന്നീട് ഉത്തര്‍പ്രദേശിലെ കുഷിനഗറില്‍ ദേശീയപാത 28 ന്റെ സമീപത്തുള്ള കുറ്റിക്കാട്ടില്‍ നിന്ന് കഴുത്തില്‍ കത്തികുത്തിയിറക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയും ചെയ്തു. സാമൂഹികമാധ്യമത്തിലൂടെ തിവാരിയുമായി ബന്ധപ്പെട്ട സാഹിബ ബാനു എന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സാബിബ ബാനു ഖുഷി എന്ന പേരിലാണ് തിവാരിയെ ബന്ധപ്പെട്ടത്. ഇതിനായി വ്യാജ ആധാര്‍ കാര്‍ഡും യുവതി ഉണ്ടാക്കിയിരുന്നു. വിവാഹത്തിൽ താത്പര്യമുണ്ടെന്ന് സാഹിബ തിവാരിയെ അറിയിക്കുകയും തിവാരി വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. വീട്ടുകാരോട് ഖുഷിയെ വിവാഹം കഴിക്കാൻ പോവുകയാണെന്ന് അറിയിച്ചാണ് തിവാരി വീട്ടില്‍ നിന്ന് പോയതെന്ന് പോലീസ് പറഞ്ഞു.
.
ഗോരഖ്പുരിലെത്തിയ തിവാരിയും ഖുഷിയും വിവാഹിതരായി. കുറച്ചു ദിവസങ്ങള്‍ക്കുശേഷം തിവാരിയുടെ വിവരമൊന്നും ലഭിക്കാതെ വന്നതോടെ വീട്ടുകാര്‍ പോലീസിനെ ബന്ധപ്പെട്ടു. തിവാരി തട്ടിപ്പിനിരയായതായി സംശയം തോന്നിയ പോലീസ് ആ വഴിക്ക് അന്വേഷണം ആരംഭിച്ചു. വിവാഹത്തിനായി പണവും സ്വര്‍ണവുമെടുത്താണ് തിവാരി വീട്ടില്‍നിന്ന് പോയത്. ഇവ കൈക്കലാക്കിയാണ് സംഘം തിവാരിയെ കൊലപ്പെടുത്തി കടന്നുകളഞ്ഞത്. സാഹിബ അറസ്റ്റിലായതായും സംഘത്തിലെ മറ്റുള്ളവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. മധ്യപ്രദേശ് പോലീസും ഉത്തര്‍പ്രദേശ് പോലീസും സംയുക്തമായാണ് കേസന്വേഷണം നടത്തിയത്. (ചിത്രത്തിൽ ഇന്ദ്രകുമാർ തിവാരിയും സാഹിബ ബാനുവും, സാഹിബ ബാനു പോലീസ് കസ്റ്റഡിയിൽ)
.
അറിയിപ്പുകൾ തത്സമയം അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…
അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം
അമ്മ താരാട്ട്
♦️ A/C Room
♦️Play area
♦️Homely food
♦️ 8am to 6pm
For More info:
949780 8988
871471 8988


