‘ഇതാണ് ഞങ്ങളുടെ രാജകുമാരൻ’; അപ്രതീക്ഷിതമായി റെസ്റ്ററൻ്റിലെത്തിയപ്പോൾ എല്ലാവരുടേയും ബില്‍ കൊടുത്ത് ദുബായ് കിരീടാവകാശി | വീഡിയോ

‘ഫസ’ എന്ന അറബി വാക്കിന്റെ അര്‍ഥം സഹായിക്കുന്നയാള്‍ എന്നാണ്. സാഹിത്യലോകത്ത് ഫസ എന്ന തൂലികാനാമത്തിലാണ് ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയപ്പെടുന്നത്. തന്റെ തൂലികാനാമത്തെ അന്വര്‍ഥമാക്കുന്ന പ്രവൃത്തിയിലൂടെ ലോകത്തിന്റെ ഹൃദയം കീഴടക്കിയിരിക്കുകയാണ് ദുബായ് രാജകുമാരന്‍ ഇപ്പോള്‍.
.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയിലൂടെയാണ് ദുബായ് കിരീടാവകാശി ഇപ്പോള്‍ താരമായിരിക്കുന്നത്. ഉച്ചഭക്ഷണം കഴിക്കാനായി ദുബായ് മാളിലുള്ള ലാ മെയ്‌സണ്‍ അന്നി എന്ന റെസ്റ്ററന്റിലെത്തിയ ഫസ രാജകുമാരന്‍ അവിടെ ഭക്ഷണം കഴിക്കുകയായിരുന്ന എല്ലാവരുടേയും ബില്‍ തുക കൊടുത്തുവെന്ന് ഒരു യുവതി പറയുന്നതാണ് വീഡിയോയിലുള്ളത്. ലവിന്‍ ദുബായ് എന്ന സോഷ്യൽ മീഡിയാ ഹാൻഡിലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
.
‘ഞാന്‍ ദുബായ് മാളിലെ ലാ മെയ്‌സണ്‍ അന്നി എന്ന റെസ്റ്ററന്റിലാണുള്ളത്. ഷെയ്ഖ് ഹംദാന്‍ രാജകുമാരന്‍ ഈ റസ്റ്ററന്റിലേക്ക് ഉച്ചഭക്ഷണത്തിനായി വന്നു. ഇപ്പോള്‍ വെയിറ്റര്‍ വന്ന് ഞങ്ങളോട് പറഞ്ഞു, ‘അദ്ദേഹം ഉച്ചഭക്ഷണത്തിനായി നേരത്തേ വന്നിരുന്നു. റെസ്റ്ററന്റിലുള്ള എല്ലാവരുടേയും ബില്‍ അദ്ദേഹം കൊടുത്തിട്ടുണ്ട്’ എന്ന്. 25,000 ദിര്‍ഹത്തിനും (5.8 ലക്ഷം ഇന്ത്യന്‍ രൂപ) 30,000 ദിര്‍ഹത്തിനും (6.9 ലക്ഷം ഇന്ത്യന്‍ രൂപ) ഇടയിലുള്ള തുകയായിരുന്നു അത്.’ -ഇതാണ് വീഡിയോയില്‍ യുവതി പറഞ്ഞത്. ‘ഇതാണ് ഞങ്ങളുടെ രാജകുമാരന്‍’ എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
.


.
ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഇതിനകം കണ്ടത്. നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്. ‘രാജകുടുംബം എത്രത്തോളം മികച്ചതാണെന്ന് പറയാന്‍ എനിക്ക് വാക്കുകളില്ല’ എന്നാണ് ഒരാള്‍ കമന്റിട്ടത്. ‘ഇതാണ് ഞങ്ങളുടെ ഫസ രാജകുമാരന്‍. ഒട്ടേറെ കാര്യങ്ങളില്‍ ദുബായ് മുന്നില്‍ നില്‍ക്കുന്നതിന് കാരണമുണ്ടെന്ന് മനസിലായില്ലേ’ എന്ന് മറ്റൊരാള്‍ കുറിച്ചു. ‘തന്റെ ഹൃദയം ജനങ്ങള്‍ക്കായി നല്‍കിയ യഥാര്‍ഥ രാജകുമാരന്‍’ എന്നാണ് മറ്റൊരു കമന്റ്.
.

ഗൾഫ് അറിയിപ്പുകളും വാർത്തകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!