ആഘോഷത്തിനിടെ 13–ാം നിലയിൽ കയറി; റീൽസ് എടുക്കുന്നതിനിടെ താഴെ വീണ് യുവതിക്ക് ദാരുണാന്ത്യം, ദുരൂഹത

സുഹൃത്തുക്കൾക്കൊപ്പം ബെംഗളൂരുവിൽ പാർട്ടി ആഘോഷത്തിനെത്തിയ യുവതി നിർമാണത്തിലിരുന്ന കെട്ടിടത്തിനു മുകളിൽനിന്നു വീണ് മരിച്ചു. ബെംഗളൂരു പരപ്പന അഗ്രഹാര സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. സുഹ‍‍ൃത്തുക്കൾക്കൊപ്പം പാർട്ടി ആഘോഷത്തിനായാണ് രായസാന്ദ്രയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് നന്ദിനിയും സുഹൃത്തുക്കളും എത്തിയത്. റീൽസ് എടുക്കുന്നതിനായാണ് നന്ദിനി മുകളിലേക്ക് കയറിയതെന്നും പൊലീസ് പറയുന്നു.
.
10 വർഷമായി നിർമാണം മുടങ്ങിക്കിടക്കുന്ന കെട്ടിടത്തിൽ സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. നന്ദിനിക്കൊപ്പം ഒരു വനിതാ സുഹൃത്തും രണ്ട് ആൺസുഹൃത്തുക്കളും ഉണ്ടായിരുന്നു. റീൽസ് എടുക്കുന്നതിനിടെ നന്ദിനി കാൽ തെന്നി താഴേക്ക് വീഴുകയായിരുന്നു. ലിഫ്റ്റ് ഡക്ടറ്റിലേക്കാണ് യുവതി വീണത്. സംഭവത്തെ കുറിച്ച് പരപ്പന അഗ്രഹാര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതി അബദ്ധത്തിൽ വീണു എന്നാണ് നിഗമനമെങ്കിലും അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
.
അതേസമയം യുവതിയുടെ ഫോണിൽനിന്ന് റീൽസ് എടുത്തതിന്റെ റെക്കോർഡിങ് ലഭിച്ചിട്ടില്ലെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. തെക്കൻ ബെംഗളൂരുവിലെ രായസാന്ദ്രയിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന നന്ദിനി ആന്ധ്രാപ്രദേശ് ചിറ്റൂർ സ്വദേശിനിയാണ്. റായസാന്ദ്രയ്ക്കടുത്തുള്ള ഒരു സൂപ്പർമാർക്കറ്റിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്തു വരികയായിരുന്നു നന്ദിനി.
.

അറിയിപ്പുകൾ തത്സമയം അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…

അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം

അമ്മ താരാട്ട്

♦️ A/C Room
♦️Play area
♦️Homely food
♦️⏰ 8am to 6pm

For More info:
949780 8988
871471 8988

Share
error: Content is protected !!