വിസിറ്റ് വിസ കാലാവധി കഴിഞ്ഞവർക്ക് നിയമാനുസൃതം നാട്ടിലേക്ക് മടങ്ങാം; സൗദിയിൽ ജവാസാത്ത് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു

റിയാദ്: സൗദിയിൽ വിസിറ്റ് വിസ കാലാവധി കഴിഞ്ഞവർക്ക് നിയമാനുസൃതം രാജ്യം വിടാൻ അവരം പ്രഖ്യാപിച്ചു. വിസാ കലാവധിക്ക് ശേഷവും രാജ്യത്ത് തങ്ങുന്നവർക്ക് ഫീസും പിഴയും അടച്ചാൽ നാട്ടിലേക്ക് മടങ്ങാം. മുഹറം 1 മുതൽ (ജൂണ് 26) മുതൽ ഇത് പ്രാബല്യത്തിൽ വന്നു. 30 ദിവസം വരെയാണ് ആനുകൂല്യം പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനുള്ളിൽ നടപടി സ്വീകരിക്കേണ്ടതാണ്. പദ്ധതി നടപ്പിലാക്കി തുടങ്ങിയതായി പാസ്പോർട്ട് വിഭാഗം അറിയിച്ചു. വിസിറ്റ് വിസാ കാലാവധി അവസാനിച്ച് സൗദിയില്‍ തുടരുന്നവർക്കും അവരെ വിസിറ്റ് വിസയില്‍ സൗദിയിലേക്ക് കൊണ്ടുവന്നവര്‍ക്കും ഏറെ ആശ്വാസം നൽകുന്നതാണ് പുതിയ പദ്ധതി.

എല്ലാതരം വിസിറ്റ് വിസകളിലുള്ളവർക്കും ഈ ആനുകൂല്യം ലഭിക്കും. സിംഗിൾ എൻട്രി, മൾട്ടിപ്പിൽ എൻട്രി ഫാമിിലി വിസിറ്റ് വിസകൾ, ബിസിനസ് വിസിറ്റ് വിസകൾ തുടങ്ങി എല്ലാ തരം വിസിറ്റ് വിസകളിലുള്ളവർക്കും ഈ അവസരം ഉപയോഗപ്പെടുുത്താമെന്ന് ജവാസാത്ത് അറിയിച്ചു.

അബ്ഷിർ പ്ലാറ്റ് ഫോമിലെ ഇ-സർവീസ് വഴിയാണ് ഇതിന് അപേക്ഷ നൽകേണ്ടത്. ബാങ്കിംഗ് ചാനലുകളിലെ സദാദ് സംവിധാനം വഴി ഫീസും പിഴയും അടച്ച ശേഷം അബ്ഷിറിലെ തവാസുൽ സേവനം വഴിയാണ് ഇതിന് അപേക്ഷിക്കേണ്ടത്. സ്പോണ്സർ ആണ് ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്. ഫാമിലി വിസിറ്റ് വിസകളിലെത്തുന്നവരുടെ സ്പോണ്സർ, വിസക്ക് അപേക്ഷിച്ച പ്രവാസിയായിരിക്കും. അദ്ദേഹമാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്.
.

അറിയിപ്പുകൾ തത്സമയം അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…

അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം

അമ്മ താരാട്ട്

♦️ A/C Room
♦️Play area
♦️Homely food
♦️⏰ 8am to 6pm

For More info:
949780 8988
871471 8988

Share
error: Content is protected !!