കേരളത്തിലേക്കുൾപ്പെടെ കുറഞ്ഞ നിരക്കിൽ പറക്കാം; ആഗോള ഫ്ലാഷ് സെയില്‍ പ്രഖ്യാപിച്ച് വിമാന കമ്പനി

മസ്കറ്റ്: ആഗോള ഫ്ലാഷ് സെയില്‍ പ്രഖ്യാപിച്ച് ഒമാന്‍റെ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍. കേരള സെക്ടറുകളിലേക്കടക്കം മികച്ച ഓഫറാണ് എയര്‍ലൈന്‍ വാഗ്ദാനം ചെയ്യുന്നത്. ഇക്കണോമി ക്ലാസുകളില്‍ 20 ശതമാനം വരെ ഓഫറാണ് പ്രഖ്യാപിച്ചത്.

ജൂലൈ രണ്ട് വരെയാണ് ഒമാന്‍ എയറിന്‍റെ ഫ്ലാഷ് സെയില്‍ വഴി ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകുക. കോഴിക്കോടേക്ക് 30 ഒമാനി റിയാല്‍, കൊച്ചിയിലേക്ക് ഒമാനി 35 റിയാല്‍, തിരുവനന്തപുരത്തേക്ക് 42 ഒമാനി റിയാല്‍ എന്നിങ്ങനെയാണ് നിരക്കുകൾ ആരംഭിക്കുന്നത്. സൌദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് പോകുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും.
.
ജൂലൈ രണ്ട് വരെ ഈ ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് സെപ്തബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 15 വരെയാണ് യാത്രാ കാലാവധി. കേരളത്തിന് പുറമെ മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്ക് ഓഫര്‍ ലഭ്യമാണ്. മുംബൈ, ചൈന്നെ, ഡൽഹി, ഗോവ, ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് 25 ഒമാനി റിയാലും ലക്‌നോവിലേക്ക് 45 ഒമാനി റിയാലുമായാണ് ടിക്കറ്റ് നിരക്കുകൾ തുടങ്ങുന്നത്. പ്രവാസി മലയാളികൾക്കടക്കം ഒമാന്‍ എയറിന്‍റെ ഗ്ലോബല്‍ ഫ്ലാഷ് സെയില്‍ ഏറെ ഗുണകരമാകും.
.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!