സൗദിയിൽ മലയാളി വാഹനപകടത്തിൽ മരിച്ചു; അപകടം സുഹൃത്തിനെ വിമാനത്താവളത്തിൽ യാത്രയാക്കി മടങ്ങുമ്പോൾ
ജിദ്ദ: അവധി കഴിഞ്ഞെത്തിയ മലയാളി പ്രവാസി ജിദ്ദയിൽ മരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ചെമ്പന്‍ അഷ്റഫ് ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇദ്ദേഹം അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്.
.
ബുധനാഴ്ച പുലര്‍ച്ചെ ജിദ്ദയിലെ സുലൈമാനിയയില്‍ വെച്ചാണ് അപകടമുണ്ടായത്. പുലര്‍ച്ചെ സുഹൃത്തിനെ ജിദ്ദ വിമാനത്താവളത്തില്‍ യാത്രയാക്കി തിരിച്ചുവരുമ്പോള്‍ അഷ്റഫ് ഓടിച്ചിരുന്ന കാര്‍ ട്രക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു.
.
ദീര്‍ഘകാലമായി മക്കയിൽ ജോലി ചെയ്തുവരികായിരുന്നു. ഐ.സി.എഫ് മക്ക റീജിയന് കമ്മിറ്റിയിൽ ഇക്കണോമിക് സെക്രട്ടറിയായിരുന്ന ഇദ്ദേഹം വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു.
മൃതദേഹം ഈസ്റ്റ് ജിദ്ദ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഭാര്യ: ഷാനിബ വൈത്തിരി, മക്കൾ: മുഹമ്മദ് ആദിൽ, അദ്നാൻ മുഹിയുദ്ധീൻ, ഫാത്തിമ.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.


