ക്ലച്ച് പിടിച്ചപ്പോൾ ഹാൻഡിലിൽ വഴുവഴുപ്പ്, കൈമാറ്റി നോക്കിയപ്പോൾ പാമ്പ്; യുവാവും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അടിമാലി: ബൈക്കിൽ പാമ്പ് കയറിക്കൂടിയതറിയാതെ ഭാര്യയും മകളുമായി യുവാവ് സഞ്ചരിച്ചത് 5 കിലോമീറ്റർ. മഴ കനത്തതോടെ ഭാര്യയെയും മകളെയും കാറിൽ കയറ്റിവിട്ടശേഷം വീട്ടിലേക്കു വരുംവഴി ബൈക്കിന്റെ ക്ലച്ച് പിടിച്ചപ്പോൾ വഴുവഴപ്പ്. കൈ മാറ്റി നോക്കുമ്പോൾ ഹാൻഡിലിൽ നീളത്തിൽ കിടക്കുന്ന വളവഴപ്പൻ പാമ്പ്. അടിമാലി അമ്പലപ്പടി എസ്എച്ച് കോൺവന്റിനു സമീപം താമസിക്കുന്ന ബിനീഷാണു പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത്. ചിലയിടങ്ങളിൽ മോതിരവളയൻ എന്നും അറിയപ്പെടുന്ന ഇതു വിഷപ്പാമ്പാണെന്നു വിദഗ്ധർ പറയുന്നു.
.
തിങ്കളാഴ്ച രാത്രി എട്ടോടെയാണു ഭാര്യ ഹർഷ, മകൾ പാർവണ (3 വയസ്സ്) എന്നിവരുമായി യുവാവ് അടിമാലി ടൗണിലേക്കു പോയത്. തിരികെപ്പോകാൻ ഒരുങ്ങുമ്പോൾ ശക്തമായ മഴ. തുടർന്നു ഭാര്യയെയും മകളും ഭാര്യാപിതാവിന്റെ കാറിൽ വീട്ടിലേക്കു വിട്ടു. പിന്നീടു വീട്ടിലേക്കു വരുമ്പോഴാണു ബൈക്കിൽ കയറിയ ‘അതിഥി’യെ കണ്ട് ബിനീഷ് ഞെട്ടിയത്. ഉടൻ ബൈക്കിൽനിന്നു ചാടിയിറങ്ങി. ഇതോടെ സമീപവാസികളും എത്തി. ഇതിനിടെ പാമ്പ് സമീപത്തെ പുരയിടത്തിലേക്കു ‘കടന്നുകളഞ്ഞു.’
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…
അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം
അമ്മ താരാട്ട്
♦️ A/C Room
♦️Play area
♦️Homely food
♦️ 8am to 6pm
For More info:
949780 8988
871471 8988


