വർഷങ്ങൾക്കു ശേഷം ട്രെയിൻ യാത്രാനിരക്ക് കൂട്ടി റെയിൽവേ; സീസൺ ടിക്കറ്റിന് വർധനയില്ല

ന്യൂഡൽഹി: വർഷങ്ങൾക്കു ശേഷം ട്രെയിൻ ടിക്കറ്റ് നിരക്ക് വർ‌ധിപ്പിക്കാനൊരുങ്ങി റെയിൽവേ. 2025 ജൂലൈ ഒന്നു മുതൽ നിരക്കുകളിലെ വർധനവ് പ്രാബല്യത്തിൽ വരുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എസി ഇതര മെയിൽ/എക്സ്പ്രസ് ട്രെയിനുകളുടെ യാത്രാ നിരക്ക് കിലോമീറ്ററിന് ഒരു പൈസ വീതം വർധിപ്പിക്കുമെന്നാണ് റിപ്പോർട്ട്. എസി ക്ലാസുകളുടെ നിരക്ക് വർധനവ് കിലോമീറ്ററിന് രണ്ടു പൈസയായിരിക്കും.

സബർബൻ ട്രെയിനുകൾക്കും 500 കിലോമീറ്റർ വരെയുള്ള സെക്കൻഡ് ക്ലാസ് യാത്രയ്ക്കും നിരക്ക് വർധനവുണ്ടാകില്ല. 500 കിലോമീറ്ററിൽ കൂടുതലുള്ള ദൂരത്തിനു കിലോമീറ്ററിന് അര പൈസ വർധിക്കും. പ്രതിമാസ സീസൺ ടിക്കറ്റിൽ വർധനവുണ്ടാകില്ല. ജൂലൈ ഒന്നു മുതൽ ആരംഭിക്കുന്ന തൽക്കാൽ‌ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങുകൾക്ക് ആധാർ ഒടിപി നിർ‌ബന്ധമാക്കി റെയിൽവേ അടുത്തിടെ ഉത്തരവിറക്കിയിരുന്നു.

Share
error: Content is protected !!