‘ഇറാൻ എന്താണെന്ന് എല്ലാവർക്കും ബോധ്യമായി’; വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനിൽ കൂറ്റൻ വിജയാഹ്ളാദ പ്രകടനം – വിഡിയോ
തെഹ്‌റാൻ: വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനിൽ വിജയാഹ്ലാദ പ്രകടനം. പ്രാദേശിക സമയം വൈകീട്ട് ആറിന് ഇങ്കിലാബ് സ്ക്വയറിലാണ് വിക്ടറി പരേഡ് അരങ്ങേറിയത്. പുതിയ യുഗത്തിന് തുടക്കമെന്ന് ഇറാൻ സൈനിക മേധാവി പറഞ്ഞു.
.
ഈ യുദ്ധം നമ്മുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ടതായിരുന്നു. ഇന്ന് അത് അവസാനിച്ചിരിക്കുന്നു. ഈ യുദ്ധത്തിൽ നാം വിജയിച്ചിരിക്കുന്നു. ഇറാൻ പ്രസിഡണ്ട് ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു.
.
Thousands gather in Tehran’s Enghelab Square to praise Iran’s armed forces for defending the nation against Zionist crimes. Flags, martyr portraits, and chants of unity filled the air in support of the Leader and resistance.
Follow: https://t.co/LWoNSpkc2J pic.twitter.com/bWK9ot0Y8a
— Press TV 🔻 (@PressTV) June 24, 2025
.
സയണിസ്റ്റ് ആക്രമണങ്ങളിൽ നിന്ന് രാജ്യത്തെ പ്രതിരോധിച്ചതിന് ഇറാന്റെ സായുധ സേനയെ പ്രശംസിക്കാൻ ആയിരക്കണക്കിന് ആളുകൾ ടെഹ്‌റാനിലെ ഇങ്കിലാബ് സ്ക്വയറിൽ ഒത്തുകൂടി. ഇറാൻ പ്രസിഡണ്ടിനേയും ചെറുത്തുനിൽപ്പിനെയും പിന്തുണച്ച് പതാകകൾ, രക്തസാക്ഷികളുടെ ഛായാചിത്രങ്ങൾ എന്നിവ ഉയർത്തിപ്പിടിച്ച് ആയിരങ്ങൾ രാജ്യത്തിന് പിന്തുണയർപ്പിച്ചുകൊണ്ട് ഉരുവിട്ട ഐക്യത്തിന്റെ മന്ത്രങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞു.
.
🇮🇷 Iranians hold nationwide rallies to celebrate victory over Israel.
Follow: https://t.co/LWoNSpkc2J pic.twitter.com/Fdqz5RIDd6
— Press TV 🔻 (@PressTV) June 24, 2025
.
അതേസമയം ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചതിനുപിന്നാലെ തന്നെ ഇറാനില്‍ ആഘോഷം തുടങ്ങിയിരുന്നു. ഇറാന്റെ ശക്തി എന്താണെന്ന് കാണിക്കുന്നതാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനമെന്ന് വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ അരീഫ് പറഞ്ഞു. ‘ഈ വിജയത്തോടെ അമേരിക്കയുടെയും പാശ്ചാത്യ ലോകത്തിന്റെയും കൊമ്പ് തകർത്തു. ഇറാന്റെ ശക്തി എന്താണെന്ന് അവര്‍ക്ക് കാണിച്ചുകൊടുക്കാനായി’- അദ്ദേഹം പറഞ്ഞു.
.
Israel wanted Iranians to revolt against their government. Instead, the Iranians are now celebrating victory over Israel.
Press TV’s Gisoo Misha Ahmadi reports from Tehran’s Enqelab Square
Follow: https://t.co/LWoNSpkc2J pic.twitter.com/3KMkr342wS
— Press TV 🔻 (@PressTV) June 24, 2025
.
#BREAKING
Crowd in Tehran’s Enghelab Square shows strong support for armed forces pic.twitter.com/rrAhlNoXr9— Tehran Times (@TehranTimes79) June 24, 2025
.
ചരിത്രം സൃഷ്ടിച്ചൊരു വലിയ വിജയം എന്നാണ് പാർലമെന്റ് മേധാവിയും മുൻ ഐആർജിസി കമാൻഡറുമായ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ സഹായി മഹ്ദി മുഹമ്മദി വ്യക്തമാക്കിയത്. ഒരു പുതിയ യുഗം തന്നെ ആരംഭിച്ചെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. ഇറാനിയൻ ആണവ പദ്ധതിയെ ആർക്കും പിഴുതെറിയാൻ കഴിയില്ലെന്ന് മനസ്സിലായിക്കാണുമെന്ന് ഇറാനിയൻ ആറ്റോമിക് എനർജി ഓർഗനൈസേഷന്റെ വക്താവ് ബെഹ്‌റൂസ് കമൽവണ്ടി സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞു.
.
അതേസമയം ഇറാനും ഇസ്രായേലും വെടിനിർത്തൽ ലംഘിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞു. വെടിനിർത്തൽ നടപ്പാക്കിയിട്ടും ഇറാനും ഇസ്രായേലും ബോംബിട്ടു. ഇസ്രായേൽ ഇനിയും ആക്രമിച്ചാൽ അത് ഗുരുതര നിയമലംഘനമാകും. എന്ത് തെമ്മാടിത്തമാണ് ഇരുവരും ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ട്രംപ് പറഞ്ഞു.
.
Iran & Israel “don’t know what the F…. they’re doing”, says US President Donald Trumppic.twitter.com/ILKQU9ZlH2
— Sidhant Sibal (@sidhant) June 24, 2025
.
അതേസമയം ഇസ്രായേൽ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 610 പേരാണ് കൊല്ലപ്പെട്ടതെന്ന് ഇറാൻ വ്യക്തമാക്കി. മരിച്ചവരിൽ 49 സ്ത്രീകളും 13 കുട്ടികളുമുണ്ടെന്നും 971 പേർ പരിക്കുകളോടെ ആശുപത്രിയിൽ തുടരുകയാണെന്നും ഇറാന്‍ വ്യക്തമാക്കി.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…
അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം
അമ്മ താരാട്ട്
♦️ A/C Room
♦️Play area
♦️Homely food
♦️ 8am to 6pm
For More info:
949780 8988
871471 8988


