‘എന്ത്……….പരിപാടിയാണിത്?, ആ ബോംബുകൾ പ്രയോഗിക്കരുത്, പൈലറ്റുമാരെ തിരികെ വിളിക്കണം’: ഇസ്രയേലിന് ട്രംപിൻ്റെ മുന്നറിയിപ്പ്
വാഷിങ്ടൻ: വെടിനിർത്തൽ ലംഘനത്തിൽ ഇസ്രയേലിന് കടുത്ത താക്കീതുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ഇറാനുനേരെ ആക്രമണം നടത്തിയാൽ അത് വലിയ തെറ്റാകുമെന്നും സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ ട്രംപ് മുന്നറിയിപ്പ് നൽകുന്നു.
.
‘‘ഇസ്രയേൽ ആ ബോംബുകൾ പ്രയോഗിക്കരുത്. അങ്ങനെ നിങ്ങൾ ചെയ്താൽ അത് വലിയൊരു ലംഘനമാണ്. നിങ്ങളുടെ പൈലറ്റുമാരെ ഇപ്പോൾത്തന്നെ തിരിച്ചുവിളിക്കണം’’– ട്രംപ് കുറിച്ചു. അതേസമയം, ഇസ്രയേൽ ഇറാനെ ആക്രമിക്കില്ലെന്നും മറ്റൊരു പോസ്റ്റിൽ ട്രംപ് പറഞ്ഞു. ‘‘എല്ലാ വിമാനങ്ങളും മടങ്ങും. ആർക്കും പരുക്കുണ്ടാവില്ല, വെടിനിർത്തൽ പ്രാബല്യത്തിലുണ്ട് ! ഈ വിഷയത്തിൽ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി !’’ – മറ്റൊരു പോസ്റ്റിൽ ട്രംപ് കുറിച്ചു.
.
ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തലിന് ധാരണയായെന്ന് ട്രംപാണ് നേരത്തെ പ്രഖ്യാപിച്ചത്. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽതാനിയാണ് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചതെന്ന് ഇറാന്റെ പേര് വെളിപ്പെടുത്താത്ത ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ സ്ഥിരീകരിച്ചിരുന്നു.
.
വെടിനിർത്തൽ സന്നദ്ധത യുഎസാണ് അറിയിച്ചതെന്നും വെടിനിർത്തലിന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ സമ്മതം വാങ്ങിയ ട്രംപ്, ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽതാനിയുമായി ഫോണിൽ ബന്ധപ്പെട്ട് ഇറാനുമായി സംസാരിക്കാൻ അഭ്യർഥിക്കുകയായിരുന്നെന്നും വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ഇതിനിടെ ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇസ്രയേൽ ആരോപിച്ചിരുന്നു. എന്നാൽ ഇസ്രായേലിൻ്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടി ഇറാൻ തളളിയിരുന്നു.
.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും പരസ്പരം ഏറ്റുമുട്ടുന്ന ഇസ്രായേലിന്റെയും ഇറാന്റെയും നിലപാടിനെ വിമര്‍ശിച്ചും തെറി പറഞ്ഞും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി.
‘കുറേ തവണയായി ഇറാനും ഇസ്രായേലും ഏറ്റുമുട്ടുന്നു. എന്ത് തെമ്മാടിത്തമാണ് ഇരുകൂട്ടരും ചെയ്യുന്നതെന്ന് മനസ്സിലാക്കുന്നില്ല. വെടിനിർത്തൽ നടപ്പാക്കിയിട്ടും ഇരു കൂട്ടരും ബോംബിട്ടു. എന്ത് (……..തെറി പറയുന്നു) പരിപാടിയാണ് ചെയ്യുന്നത്’- ട്രംപ് പറഞ്ഞു. യുഎസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
.
Iran & Israel “don’t know what the F…. they’re doing”, says US President Donald Trumppic.twitter.com/ILKQU9ZlH2
— Sidhant Sibal (@sidhant) June 24, 2025
.
നെതർലൻഡ്‌സിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കാൻ വാഷിംഗ്ടണിൽ നിന്ന് പുറപ്പെടാനൊരുങ്ങവെയാണ് പ്രതികരണം. “മനഃപൂർവ്വം ചെയ്യുന്നതാണോ എന്ന് എനിക്ക് ഉറപ്പ് പറയാന്‍ കഴിയില്ല. വെടിനിർത്തലിന് സമ്മതിച്ച ഉടനെ “ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്തത്ര ബോംബുകൾ വർഷിച്ച” ഇസ്രായേലിനോട് തനിക്ക് പ്രത്യേകിച്ച് അതൃപ്തിയുണ്ടെന്നും ട്രംപ് പറഞ്ഞു.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…
അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം
അമ്മ താരാട്ട്
♦️ A/C Room
♦️Play area
♦️Homely food
♦️ 8am to 6pm
For More info:
949780 8988
871471 8988


