ട്രംപിൻ്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷവും ഇറാനിൽ ഇസ്രായേലിൻ്റെ ആക്രമണം; ഇറാൻ്റെ അതിശക്തമായ തിരിച്ചടിയിൽ ഇസ്രായേലിൽ വൻ നാശനഷ്ടം, ഒടുവിൽ വെടിനിർത്തൽ പ്രാബല്യത്തിൽ
തെഹ്റാൻ: അവസാന മണിക്കൂറുകളും രൂക്ഷമായ ആക്രമണത്തിനും പ്രത്യാക്രമണത്തിനും പിന്നാലെ ഇസ്രായേലുമായി വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി ഇറാൻ. ഇറാൻ ടെലിവിഷനെ ഉദ്ധരിച്ച് അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വെടിനിർത്തൽ അംഗീകരിക്കുന്നതായി ഇസ്രായേലും പ്രഖ്യാപിച്ചു. ഇസ്രായേലും ഇറാനും തമ്മിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും സമൂഹമാധ്യമമായ ട്രൂത്തിൽ പോസ്റ്റ് ചെയ്ത പുതിയ കുറിപ്പിലൂടെ വ്യക്തമാക്കി. ഇരു രാജ്യങ്ങളും കരാർ ലംഘിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
.
ഇറാനുമായി വെടിനിർത്തൽ ധാരണയിലെത്തിയതായി ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു മന്ത്രിമാർക്ക് അറിയിപ്പ് നൽകി. ഇനി ഒരു കാരണത്താലും ആരിൽ ഒരുതരത്തിലുള്ള പ്രസ്താവനകളും ഉണ്ടാകാൻ പാടില്ലെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
.
വെടിനിര്‍ത്തലിന്റെ അവസാനമണിക്കൂറിലും രൂക്ഷമായ ആക്രമണമാണ് ഇരു രാജ്യങ്ങളും നടത്തിയത്. യുദ്ധം തുടങ്ങിവെച്ച ഇസ്രൈയേൽ തന്നെ അത് അവസാനിപ്പിക്കാതെ ഞങ്ങൾ വെടി നിർത്തലിന് തയ്യാറാകില്ലെന്ന് ആദ്യം മുതലേ ഇറാൻ ആവർത്തിച്ചിരുന്നു. ഒടുവിൽ സംഭഴിച്ചതും അത് തന്നെയാണ്. ഇസ്രായേലിന് കനത്ത നിരിച്ചടി ഇറാൻ നൽകിയതോടെ ആക്രമണം അവസാനിപ്പിക്കാൻ ഇസ്രായേൽ നിർബന്ധിതരായി.
.
ഇറാനിൽ യുഎസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ ഇന്നലെ മിസൈൽ ആക്രമണം നടത്തിയിരുന്നു. അതിന് ശേഷം വെടി നിർത്തൽ ധാരണയിൽ എത്തിയതായി ട്രംപ് അറിയിച്ചിരുന്നു. ഇറാനെതിരെ തിരിച്ച് ആക്രമിക്കുകയില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ട്രംപിൻ്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷവും ഇസ്രായേൽ ഇറാനെ ആക്രമിച്ചു. ഇതിന് അതിശക്തമായാണ് ഇറാൻ പ്രത്യാക്രമണം നടത്തിയത്.
.
തെഹ്റാനിലെ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിലുടനീളം ഇറാൻ മിസൈല്‍ വര്ഷു. ബിർഷേബയിൽ ഇറാൻ മിസൈൽ ഏഴുനില കെട്ടിടത്തിൽ പതിച്ച് ആറുപേര്‍ മരിച്ചതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇസ്രായേലും വൈനെറ്റ് ന്യൂസും റിപ്പോർട്ട് ചെയ്യുന്നു. ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് നീങ്ങാൻ ഇസ്രായേൽ നിർദേശം നൽകിയിട്ടുണ്ട്. തെൽ അവിവിലും മറ്റും സ്ഫോടനശബ്ദം കേട്ടതായും റിപ്പോര്‍ട്ടുണ്ട്.
ആക്രമണങ്ങൾക്കിടയിൽ ഇസ്രായേലിലുടനീളം സൈറണുകൾ മുഴങ്ങി. ഇതിനിടെ വീണ്ടും ട്രംപ് ഇരുരാജ്യങ്ങളേയും വെടനിർത്തൽ ധാരണയിലെത്തിച്ചു. ഖത്തറിന്റെ സഹായത്തോടെയാണ് അമേരിക്ക ഇറാനുമായി ധാരണയിലെത്തിയതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
.
നിലവിൽ ഇരു രാജ്യങ്ങളും വെടിനിർത്തൽ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ഗസ്സയിൽ സംഭവിച്ചത് പോലെ ഏതെങ്കിലും രാജ്യം വീണ്ടും ആക്രമണം ആരംഭിച്ചാൽ വെടിനിർത്തൽ ധാരണ ഇല്ലാതാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…
അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം
അമ്മ താരാട്ട്
♦️ A/C Room
♦️Play area
♦️Homely food
♦️ 8am to 6pm
For More info:
949780 8988
871471 8988


