ഇറാനിലെ എവിൻ ജയിലിൽ ബോംബിട്ട് ഇസ്രയേൽ; പിന്നാലെ തിരിച്ചടിച്ച് ഇറാൻ

ടെഹ്റാൻ: ഇറാനിലെ കുപ്രസിദ്ധ തടവറയായ എവിൻ ജയിലിൽ ഉൾപ്പെടെ വിവിധ ഭരണ സംവിധാനങ്ങളിൽ ഇസ്രായേൽ ബോംബിട്ടു. ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സാണ് ഇക്കാര്യം അറിയിച്ചത്. ജയിൽ ആക്രമണ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിൽ ജയിലിന്റെ ഗേറ്റ് തകരുന്നത് ദൃശ്യങ്ങളിൽ കാണാം. കൂടാതെ ഫോർദോ ആണവനിലയത്തിന് നേരെ വീണ്ടും ആക്രമണം നടത്തിയതായും ഇസ്രയേൽ അവകാശപ്പെട്ടു .
.
വിദേശികളടക്കം നിരവധിപേരെ പാർപ്പിച്ചിരിക്കുന്ന ടെഹ്റാനിലെ എവിൻ ജയിലിനു നേർക്ക് നടത്തിയ ആക്രമണത്തിന് വലിയ പ്രധാന്യമാണ് കൽപിക്കപ്പെടുന്നത്. രാഷ്ട്രീയ തടവുകാരും ഇറാൻ സർക്കാരിനെ വിമർശിക്കുന്ന ആക്ടിവിസ്റ്റുകളും മാധ്യമപ്രവർത്തകരുമടക്കം തടവിൽകഴിയുന്ന ഈ ജയിലിൽ നടത്തിയ ആക്രമണത്തിലൂടെ ഇസ്രയേലിന് ഒന്നിലേറെ ലക്ഷ്യങ്ങളുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
.
ഇതിന് തിരിച്ചടിയായി ഇറാനും ഇസ്രായേലിൽ വ്യാപകമായ ആക്രമണം നടത്തി. ജറൂസലേമിലും അഷ്തോതിലും ഇറാൻ മിസൈൽ ആക്രമണം നടത്തിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ യു.എസ് സൈനിക താവളങ്ങളെ ആക്രമിക്കാനുള്ള സാധ്യത തള്ളി കളയുന്നില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഖത്തറിലെ യുഎസ് എംബസിയിലെ ഉദ്യോഗസ്ഥരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…

അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം

അമ്മ താരാട്ട്

♦️ A/C Room
♦️Play area
♦️Homely food
♦️⏰ 8am to 6pm

For More info:
949780 8988
871471 8988

 

 

Share
error: Content is protected !!