ഹജ്ജിനെത്തിയ മലയാളി തീർഥാടകൻ മക്കയിൽ മരിച്ചു

മക്ക: ഹജ്ജിനിടെ അസുഖബാധിതനായ മലയാളി തീർഥാടകൻ മക്കയിൽ മരിച്ചു. കണ്ണൂർ മാട്ടൂർ സ്വദേശി ഖാസിം (72) ആണ് മരിച്ചത്. ഭാര്യയോടൊപ്പം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയതായിരുന്നു.
.
ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കുന്നതിനിടെ അസുഖം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ടാഴ്ചയോളമായി മക്കയിലെ അൽ നൂർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. അതിനിടെയാണ് മരണം സംഭവിച്ചത്.
.
നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് പുലർച്ചെ മക്കയിലെ ഷെറായ മഖ്ബറയിൽ ഖബറടക്കി. വിദേശത്തുള്ള മക്കളും മക്കയിൽ എത്തിയിട്ടുണ്ട്. ഹജ്ജ് ഇൻസ്‌പെക്ടർമാരായ ഷമീം ടി.പി, ശുഹൈബ്, ഉനൈസ്, റഈസ് എന്നിവർ നടപടികൾ പൂർത്തിയാക്കാൻ സഹായം നൽകി.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…

അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം

അമ്മ താരാട്ട്

♦️ A/C Room
♦️Play area
♦️Homely food
♦️⏰ 8am to 6pm

For More info:
949780 8988
871471 8988

Share
error: Content is protected !!