ഇറാനെതിരായ ആക്രമണം അവസാനിപ്പിക്കാൻ ഇസ്രായേൽ ഒരുങ്ങുന്നതായി റിപ്പോർട്ട്; ഖാംനഈ ആവശ്യപ്പെട്ടാൽ നാളെ തന്നെ വെടിനിർത്തലെന്ന് ഇസ്രായേൽ, ഇറാനിലേക്ക് ഉറ്റുനോക്കി ലോക രാജ്യങ്ങൾ

തെൽ അവീവ്: ഇറാന്റെ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈ ആവശ്യപ്പെട്ടാൽ നാളെ തന്നെ വെടിനിർത്തലിന് തയ്യാറെന്ന് ഇസ്രായേൽ വ്യക്തമാക്കി. ഒരാഴ്ചക്കകം ഇറാന്  നേരെയുള്ള  ആക്രമണം അവസാനിപ്പിക്കാനും ഇസ്രായേലിന് നീക്കമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇസ്രായേലിലെ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങളുടേതാണ് റിപ്പോർട്ട്.
.
യുഎസ് ആക്രമണത്തോടെ നതാൻസിലെ ആണവകേന്ദ്രം ഇല്ലാതായെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഫോർദോയിലും ഇസ്ഫഹാനിലും കനത്ത നാശനഷ്ടമുണ്ടാക്കാനായതും നേട്ടമായി സൈന്യം അവകാശപ്പെടുന്നുണ്ട്. ഇസ്രായേലിനെ ഇനിയും ആക്രമിക്കാനാണ് ഇറാൻ്റെ ശ്രമമെങ്കിൽ യുദ്ധം നീളം. യുഎസ് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചാൽ അവർ തന്നെ തിരിച്ചടിക്കുമെന്നും ഇസ്രായേൽ സൈനിക വക്താവ് പറഞ്ഞു.
.
അതേസമയം ഇറാന്റെ ആണവപദ്ധതി പൂർണമായും ഇല്ലാതാക്കാൻ ഇപ്പോഴും സാധിച്ചിട്ടില്ലെന്നും ഇസ്രായേൽ വ്യക്തമാക്കി. ആണവ കേന്ദ്രങ്ങളിൽ കനത്ത ആക്രമണം നടത്താനായെന്നുാണ് ഇസ്രായേലിന്റെ വിലയിരുത്തൽ. ഇറാന്റെ ആണവ പദ്ധതി 10 വർഷം പിന്നിലാക്കാൻ യുഎസ് ആക്രമത്തിലൂടെ കഴിഞ്ഞെന്നും സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
.
ഇസ്രായേലിന് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് യുഎസ് ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ബോംബിട്ടത്. എന്നാൽ യുഎസ് ആക്രമണത്തിന് തിരിച്ചടിയായി തൊട്ടുപിന്നാലെ ഇസ്രായേലിന് നേരെ വ്യാപക ആക്രമണമാണ് ഇറാൻ നടത്തിയത്. ഇസ്രായിൽ ആദ്യമായാണ് ഇത്രയും വലിയ ആക്രമണത്തെ നേരിടേണ്ടി വന്നത്. വൻ നാശനഷ്ടങ്ങളും ഇസ്രായേലിൽ ഇന്ന് ഉണ്ടായിട്ടുണ്ട്. ഖാംനഈയെ വധിക്കുന്നത് വരെ യുദ്ധം തുടരും എന്ന് പറഞ്ഞിരുന്ന ഇസ്രായേൽ ഇപ്പോൾ ആക്രമം അവസാനിപ്പിക്കാനുള്ള നീക്കമാരംഭിച്ചത് ഇറാനിൽ നിന്ന് പ്രതീക്ഷിച്ചതിനേക്കാൾ വലിയ തിരിച്ചടി നേരിട്ടതോടെയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിലയിരുത്തൽ.
.
അതേ യുഎസ് ആക്രമണത്തിൽ കാര്യമായൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര ആണവ ഏജൻസിയും ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. പരിസരവാസികൾക്ക് പ്രയാസകരമാകുന്ന വിധത്തിൽ റേഡിയേഷനോ മറ്റോ ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
.
ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെടുക്കുന്നതായി സൂചനകളുണ്ടെങ്കിലും, ഇറാൻ്റെ നിലപാട് നിർണായകമാണ്. അമേരിക്കക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ ഇറാനിൽ കൂടിയാലോചന നടന്ന് വരികയാണ്. ഹൊർമൂസ് കലടിലിടുക്ക്  അടച്ചിടുന്നതിന് ഇറാൻ പാർലമെൻ്റ് അംഗീകാരം നൽകിയിട്ടുണ്ട്. ഇത് തന്നെ കടുത്ത നടപടിയാകും. അതിനപ്പുറത്തേക്ക് അമേരിക്കക്കെതിരെ സൈനിക നടപടിയുണ്ടാകുമോ എന്ന ആശങ്കയിലാണ് ഗൾഫ് രാജ്യങ്ങൾ. കടുത്ത നിലപാട് ഇറാൻ സ്വീകരിക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…

അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം

അമ്മ താരാട്ട്

♦️ A/C Room
♦️Play area
♦️Homely food
♦️⏰ 8am to 6pm

For More info:
949780 8988
871471 8988

 

Share
error: Content is protected !!