‘മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചു പറയരുത്’; എം.വി ഗോവിന്ദന് പിണറായിയുടെ താക്കീത്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് മുഖ്യമന്ത്രി പിണറായി വിജയന്റെ താക്കീത്. മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചുപറയരുതെന്നും തിരഞ്ഞെടുപ്പ് കാലത്ത് ഓരോ വാക്കും സൂക്ഷിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു. ഞായറാഴ്ച ചേര്‍ന്ന സിപിഎം നേതൃയോഗത്തില്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു എം.വി ഗോവിന്ദന്റെ പേരെടുത്ത് പറയാതെയുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനം.
.
എന്തും വിളിച്ചുപറയുന്നത് നേതാക്കള്‍ അവസാനിപ്പിക്കുന്നതാണ് നല്ലത്. തിരഞ്ഞെടുപ്പിലെ ജയമോ തോല്‍വിയോ പ്രശ്‌നമല്ലെന്നും പാര്‍ട്ടി നേതാക്കള്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. എം.വി ഗോവിന്ദനെ വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
.
നിലമ്പൂരില്‍ വോട്ടെടുപ്പിനു തൊട്ടുമുമ്പായിരുന്നു മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നിരുന്നുവെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞത്. പാര്‍ട്ടി സെക്രട്ടറിയുടെ തന്നെ പ്രസ്താവന തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇത് വിവാദമായതോടെ പറഞ്ഞതില്‍ വ്യക്തത വരുത്തി അദ്ദേഹം രംഗത്തുവന്നിരുന്നു. എം.വി ഗോവിന്ദനെ തിരുത്തി മുഖ്യമന്ത്രിയും വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…

അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം

അമ്മ താരാട്ട്

♦️ A/C Room
♦️Play area
♦️Homely food
♦️⏰ 8am to 6pm

For More info:
949780 8988
871471 8988

Share
error: Content is protected !!