പശ്ചിമേഷ്യയിൽ സംഘർഷം: ബഹ്‌റൈനിൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തി, സ്‌കൂളുകളും ജോലികളും ഓണ്ലൈനിലേക്ക് മാറ്റി, വാഹനങ്ങളുപയോഗിക്കുന്നതിനും നിയന്ത്രണം
മനാമ: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ രൂക്ഷമായ സാഹചര്യത്തിൽ ബഹ്‌റൈൻ സുപ്രധാന സുരക്ഷാ നടപടികൾ പ്രഖ്യാപിച്ചു. ഞായറാഴ്ച പുറത്തിറക്കിയ ഉത്തരവ് പ്രകാരം രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദൂര പഠനം ഏർപ്പെടുത്തി. കിൻ്റർഗാർട്ടനുകൾ, സ്കൂളുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയായിരിക്കും ക്ലാസുകൾ നടക്കുക.
.
ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തിൽ അമേരിക്ക കൂടി പങ്കുചേർന്നതോടെയാണ് മേഖലയിൽ ആശങ്ക വർധിച്ചത്. ഇറാനിലെ മൂന്ന് ആണവോർജ കേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിൽ അമേരിക്ക ബോംബിട്ടതായി ഇറാൻ സ്ഥിരീകരിച്ചിരുന്നു. ബി-2 ബോംബർ വിമാനങ്ങളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ആക്രമണത്തിൽ കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെങ്കിലും അതിന് തിരിച്ചടിയായി ഇറാൻ ഇസ്രായേലിലും വ്യാപക ആക്രമണം നടത്തി. സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ബഹ്റൈൻ ശക്തമായ സുരക്ഷ നപടികൾ ആരംഭിച്ചത്.
.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമെ, എഴുപതോളം സർക്കാർ ജോലികൾക്ക് വർക്ക് ഫ്രം ഹോം (വിദൂര ജോലി) സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ജോലിസ്ഥലത്ത് ജീവനക്കാർ ഉണ്ടാകേണ്ട പ്രത്യേക ജോലികളെ മാത്രമാണ് ഈ സംവിധാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.
.
പൗരന്മാരും താമസക്കാരും കഴിവതും യാത്ര ഒഴിവാക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ യാത്ര ചെയ്യാൻ പ്രധാന റോഡുകൾ ഉപയോഗിക്കണമെന്നും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുരക്ഷ മുൻനിർത്തിയാണ് നിർദ്ദേശം. പ്രധാന റോഡുകളിൽ ഔദ്യോഗിക വാഹനങ്ങൾക്ക് മുൻഗണന നൽകുമെന്നും മന്ത്രാലയം അറിയിച്ചു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…
അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം
അമ്മ താരാട്ട്
♦️ A/C Room
♦️Play area
♦️Homely food
♦️ 8am to 6pm
For More info:
949780 8988
871471 8988


