‘റസീന ഭർത്താവുമായി അടുപ്പത്തിലായിരുന്നില്ല, ആൺസുഹൃത്തിൻ്റെ കൈവശം സ്വകാര്യ വിഡിയോ; മകൾ മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചു’ – ഉമ്മ
കണ്ണൂർ: ആൾക്കൂട്ട വിചാരണ ആരോപിച്ച് പറമ്പായി ചേരിക്കമ്പനിക്കു സമീപം റസീന മൻസിലിൽ റസീന (40) ജീവനൊടുക്കിയ സംഭവത്തിൽ പരാതിയുമായി കുടുംബം. മകളുടെ ആൺസുഹൃത്ത് 20 പവനും ഒന്നരലക്ഷംരൂപയും തട്ടിയെടുത്തെന്നും മകളുടെ സ്വകാര്യ വിഡിയോയും ഫോട്ടോകളും അയാളുടെ കൈവശമുണ്ടെന്നും റസീനയുടെ ഉമ്മയുടെ പരാതിയിൽ പറയുന്നു. ഇതിനെ തുടർന്ന് മകൾ മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്.
.
കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനടുത്ത് ആൺസുഹൃത്തുമായി സംസാരിക്കുന്നത് ചിലർ ചോദ്യം ചെയ്തതിനെ തുടർന്നാണ് റസീന ആത്മഹത്യ ചെയ്തത്. ആൾക്കൂട്ട വിചാരണയിൽ മനംനൊന്താണ് ആത്മഹത്യയെന്നു സൂചിപ്പിക്കുന്ന യുവതിയുടെ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കിയിരുന്നു. വിഡിയോയും ഫോട്ടോയും തിരിച്ചു കിട്ടുന്നതുവരെ ആൺസുഹൃത്തിനെ വെറുപ്പിക്കാൻ കഴിയില്ലെന്ന് മകൾ പറഞ്ഞെന്നും കൂടുതൽ കാര്യങ്ങള് പിന്നീട് പറയാമെന്ന് മകൾ പറഞ്ഞിരുന്നുവെന്നും ഇക്കാര്യം താൻ വീട്ടിൽ പറഞ്ഞില്ലെന്നും ഉമ്മ പരാതിയിൽ പറയുന്നു.
.
“റസീനയും ഭർത്താവും തമ്മിൽ സ്വരച്ചേർച്ചയിലായിരുന്നില്ല. അത് മുതലെടുത്താണ് ആൺസുഹൃത്ത് വിവാഹവാഗ്ദാനം നൽകി പണവും സ്വർണവും തട്ടിയത്. വിഡിയോകൾ കാണിച്ച് നിരന്തരം ഭീഷണിപ്പെടുത്തി പലസ്ഥലങ്ങളിലും കൊണ്ടുപോയി ശാരീരികമായി ഉപദ്രവിച്ചതായി മകൾ പറഞ്ഞു. ഇതിനെ തുടർന്ന് മകൾ മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. വീട്ടുകാർ ഈ വിഷയം രമ്യമായി പരിഹരിക്കാൻ ശ്രമിക്കുകയായിരുന്നു. ആൺസുഹൃത്തിനെതിരെ അയാളുടെ ഭാര്യ ഗാർഹിക പീഡനപരാതി കൊടുത്തിട്ടുണ്ട്. ഫോട്ടോയും വിഡിയോയും സുഹൃത്തിന്റെ കയ്യിലുണ്ടായിരുന്നതിനാൽ മകൾക്ക് പേടിയുണ്ടായിരുന്നു. ആത്മഹത്യയല്ലാതെ വേറെ വഴിയില്ലെന്ന് മകൾ പറഞ്ഞിരുന്നു” വെന്നും ഉമ്മ പരാതിയിൽ പറയുന്നു..
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…
അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം
അമ്മ താരാട്ട്
♦️ A/C Room
♦️Play area
♦️Homely food
♦️ 8am to 6pm
For More info:
949780 8988
871471 8988


